ഇന്‍ ഇയര്‍ ഡിസൈനുമായി ലാവ പ്രോബഡ്‌സ്
വില 2,199 രൂപ. ലാവ ഇ സ്റ്റോര്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ജൂണ്‍ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും
ന്യൂഡെല്‍ഹി: ലാവ പ്രോബഡ്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2,199 രൂപയാണ് വില. ലാവ ഇ സ്റ്റോര്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ജൂണ്‍ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഒരു രൂപ മാത്രം നല്‍കി ഏതാനും പേര്‍ക്ക് ഇയര്‍ബഡുകള്‍ സ്വന്തമാക്കാന്‍ കഴിയും. ഈ ഓഫറിനായി പരിമിത എണ്ണം പ്രോബഡ്‌സ് മാത്രമായിരിക്കും നിര്‍മിക്കുന്നത്. ബ്ലാക്ക് കളര്‍ ഫിനിഷില്‍ മാത്രമായിരിക്കും ലാവ പ്രോബഡ്‌സ് ലഭിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റി ഉണ്ടായിരിക്കും. ഇന്‍ ഇയര്‍ ഡിസൈന്‍ ലഭിച്ചതാണ് ഇയര്‍ബഡുകള്‍. ഇതോടെ ഇന്ത്യയിലെ ടിഡബ്ല്യുഎസ് (ട്രൂ വയര്‍ലെസ് സ്റ്റീരിയോ) ഇയര്‍ഫോണ്‍സ് സെഗ്‌മെന്റില്‍ ലാവ പ്രവേശിച്ചു.
ഓരോ ഇയര്‍ബഡിന് അകത്തും 55 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ചാര്‍ജിംഗ് കേസിനകത്ത് 500 എംഎഎച്ച് ബാറ്ററി നല്‍കി. ചാര്‍ജിംഗ് കേസ് സഹിതം 25 മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കും. നൂതന 11.6 എംഎം ഡ്രൈവറുകള്‍ നല്‍കി. മീഡിയടെക് എയ്‌റോഹ ചിപ്‌സെറ്റാണ് കരുത്തേകുന്നത്. ഡീപ്പ് ബാസ് നല്‍കുന്നതാണ് ഇയര്‍ബഡുകള്‍. കോള്‍ സമയങ്ങളില്‍ വോയ്‌സ് ഭംഗങ്ങള്‍ വളരെ കുറവായിരിക്കും.
‘വേക്ക് ആന്‍ഡ് പെയര്‍ ടെക്‌നോളജി’ ലഭിച്ചതാണ് ലാവ പ്രോബഡ്‌സ് ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍. ചാര്‍ജിംഗ് കൂടിന്റെ അടപ്പ് തുറന്നാലുടനെ ഇയര്‍ബഡുകള്‍ പവര്‍ ഓണ്‍ ചെയ്യുകയും കണക്ഷന്‍ മോഡിലേക്ക് മാറുകയും ചെയ്യും. ബ്ലൂടൂത്ത് വേര്‍ഷന്‍ 5, ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആകെ ഭാരം 77 ഗ്രാം മാത്രമാണ്. വെള്ളവും വിയര്‍പ്പും പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്5 സാക്ഷ്യപത്രം ലഭിച്ചതാണ് ലാവ പ്രോബഡ്‌സ്. വലത്തേ ഇയര്‍ബഡില്‍ രണ്ട് തവണ ടാപ്പ് ചെയ്താല്‍ വോയ്‌സ് അസിസ്റ്റന്റ് ഫംഗ്ഷന്‍ പ്രയോജനപ്പെടുത്താം.