Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാംസംഗ് ഗാലക്‌സി എം32 അവതരിപ്പിച്ചു

4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില  

സാംസംഗ് ഗാലക്‌സി എം32 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില. ആമസോണ്‍, സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ബ്ലാക്ക്, ലൈറ്റ് ബ്ലൂ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ജൂണ്‍ 28 ന് വില്‍പ്പന ആരംഭിക്കും. ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്. റെഡ്മി നോട്ട് 10എസ്, പോക്കോ എം3 പ്രോ, റിയല്‍മി 8 5ജി എന്നിവയാണ് എതിരാളികള്‍.

മൂവികള്‍, ഗെയിമുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം ഒപ്റ്റിമൈസ് ചെയ്തതാണ് ഗാലക്‌സി എം32 എന്ന് കമ്പനി അവകാശപ്പെടുന്നു. ‘സാംസംഗ് പേ മിനി’ ആപ്പ്, ‘ഓള്‍ട്ട്‌സെഡ്‌ലൈഫ്’ പ്രൈവസി മോഡ് എന്നിവ പ്രീലോഡ് ചെയ്തിരിക്കുന്നു.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാംസംഗ് ഗാലക്‌സി എം32 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ വണ്‍ യുഐ 3.1 സോഫ്റ്റ്‌വെയറിലാണ്. 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 800 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി80 എസ്ഒസിയാണ് കരുത്തേകുന്നത്.

ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ ക്വാഡ് കാമറ സംവിധാനം നല്‍കി. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ 20 മെഗാപിക്‌സല്‍ സെല്‍ഫി കാമറ നല്‍കി.

മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

സാംസംഗ് ഗാലക്‌സി എം32 ഉപയോഗിക്കുന്നത് 6,000 എംഎഎച്ച് ബാറ്ററിയാണ്. സിംഗിള്‍ ചാര്‍ജില്‍ 130 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക്, 40 മണിക്കൂര്‍ ടോക്ക് ടൈം, 25 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് എന്നിവ സാധിക്കും. ബോക്‌സിനകത്ത് 15 വാട്ട് ചാര്‍ജറാണ് നല്‍കിയതെങ്കിലും 25 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 159.3 എംഎം, 74.0 എംഎം, 9.3 എംഎം എന്നിങ്ങനെയാണ്. ഭാരം 196 ഗ്രാം.

സാംസംഗ് ഗാലക്സി ടാബ് എസ്7 എഫ്ഇ, ഗാലക്സി ടാബ് എ7 ലൈറ്റ് എന്നീ ടാബ്‌ലറ്റ് മോഡലുകള്‍ ദിവസങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സാംസംഗ് ഗാലക്സി ടാബ് എസ്7 എഫ്ഇ മോഡലിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 46,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 50,999 രൂപയുമാണ് വില. എല്‍ടിഇ സപ്പോര്‍ട്ട് മാത്രമാണ് നല്‍കിയത്. മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീന്‍, മിസ്റ്റിക് പിങ്ക്, മിസ്റ്റിക് സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. സാംസംഗ് ഗാലക്സി ടാബ് എ7 ലൈറ്റ് വരുന്നത് 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ്. 14,999 രൂപയാണ് വില. എല്‍ടിഇ സപ്പോര്‍ട്ട് ഓപ്ഷണലായി ലഭിക്കും. ഇതേ കോണ്‍ഫിഗറേഷനോടുകൂടിയ വൈഫൈ വകഭേദത്തിന് 11,999 രൂപയാണ് വില. ഗ്രേ, സില്‍വര്‍ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. സാംസംഗ്.കോം, സാംസംഗ് എക്സ്‌ക്ലുസീവ് സ്റ്റോറുകള്‍, പ്രമുഖ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയ്ല്‍ പാര്‍ട്ണര്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 23 മുതല്‍ രണ്ട് ടാബ്‌ലറ്റ് മോഡലുകളും ലഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
Maintained By : Studio3