കിയ ഇവി6 ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി വികസിപ്പിച്ച ‘ഇ ജിഎംപി’ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ആദ്യ മോഡലാണ് കിയ ഇവി6
രൂപകല്‍പ്പന എങ്ങനെയിരിക്കുമെന്നതിന്റെ സൂചന തരുന്നതാണ് ടീസര്‍ ചിത്രങ്ങള്‍. പിറകിലെ സ്‌പോയ്‌ലറുമായി കൂപ്പെ സമാനമായ റൂഫ്‌ലൈന്‍ കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു. ഛായാചിത്രത്തില്‍ ചെറിയ ഡക്ക്‌ടെയ്ല്‍ കാണാം. മുന്‍ഭാഗത്തിന് ആധുനിക സ്പര്‍ശം ലഭിച്ചു. ഓവര്‍ഹാംഗിന് നീളം കുറവാണ്. ഹെഡ്‌ലൈറ്റുകള്‍ മെലിഞ്ഞതാണ്. സവിശേഷ ലുക്ക് കാഴ്ച്ചവെയ്ക്കുന്നതാണ് എല്‍ഇഡി പാറ്റേണ്‍.
തങ്ങളുടെ പുതിയ ഡിസൈന്‍ ഫിലോസഫിയുടെ സാക്ഷാല്‍ക്കാരമാണ് ഇവി6 എന്ന് കിയ ഗ്ലോബല്‍ ഡിസൈന്‍ സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റും മേധാവിയുമായ കരീം ഹബീബ് പറഞ്ഞു. കിയ നടപ്പാക്കുന്ന പരിവര്‍ത്തനത്തിന്റെ ഭാഗമായി പ്രത്യേക നാമകരണ രീതിയായിരിക്കും പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്നത്. ഇവി എന്ന് പേരിന് ആദ്യം ചേര്‍ക്കും. ഇതേതുടര്‍ന്ന് നമ്പര്‍ നല്‍കും. 2021 ആദ്യ പാദത്തില്‍ കിയ ഇവി6 ആഗോള അരങ്ങേറ്റം നടത്തും.