November 2, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സുസുകി ഹയബൂസ ഇന്ത്യയില്‍ ഉടനെത്തും

1 min read
വിപണി അവതരണത്തിന് മുന്നോടിയായി ടീസര്‍ പ്രത്യക്ഷപ്പെട്ടു
ന്യൂഡെല്‍ഹി: 2021 മോഡല്‍ സുസുകി ഹയബൂസ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കും. വിപണി അവതരണത്തിന് മുന്നോടിയായി ടീസര്‍ പ്രത്യക്ഷപ്പെട്ടു. മൂന്നാം തലമുറ മോഡലാണ് ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ മാസം ആഗോള അരങ്ങേറ്റം നടത്തിയിരുന്നു. പതിമൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സമ്പൂര്‍ണ മാറ്റങ്ങളുമായി സുസുകി ഹയബൂസ വരുന്നത്. ഡുവല്‍ ടോണ്‍ നിറങ്ങളിലാണ് 2021 മോഡല്‍ വരുന്നത്. എല്‍ഇഡി ഹെഡ്ലൈറ്റിനൊപ്പം ടേണ്‍ സിഗ്‌നലുകളും ബില്‍റ്റ്-ഇന്‍ പൊസിഷന്‍ ലൈറ്റുകളും നല്‍കി.

യൂറോ 5 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1,340 സിസി, ഇന്‍ലൈന്‍ 4 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. റൈഡ് ബൈ വയര്‍ ഇലക്ട്രോണിക് ത്രോട്ടില്‍ സിസ്റ്റം, നവീകരിച്ച ഇന്‍ടേക്ക്, എക്സോസ്റ്റ് മെക്കാനിസം എന്നിവ നല്‍കി. ഈ മോട്ടോര്‍ 9,700 ആര്‍പിഎമ്മില്‍ 187.7 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 264 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ്. ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ 14.9 കിലോമീറ്റര്‍ സഞ്ചരിക്കാം.

പുതിയ സുസുകി ഇന്റലിജന്റ് റൈഡ് സിസ്റ്റം 2021 ഹയബൂസയില്‍ നല്‍കി. അഞ്ച് റൈഡിംഗ് മോഡുകള്‍, പവര്‍ മോഡ് സെലക്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, ആന്റി-ലിഫ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. ‘ആക്റ്റീവ് സ്പീഡ് ലിമിറ്റര്‍’ അനുസരിച്ച് റൈഡര്‍ക്ക് മോട്ടോര്‍സൈക്കിളിന്റെ വേഗത പരിമിതപ്പെടുത്താന്‍ കഴിയും.

Maintained By : Studio3