November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വ്യാവസായിക സംരംഭക സാഹചര്യങ്ങളില്‍ കേരളം ഒന്നാമത്: ഇ.പി.ജയരാജന്‍

1 min read

തിരുവനന്തപുരം: വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇന്ത്യയില്‍ ഏറ്റവും അനുകൂല സാഹചര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന മെട്രോ ഫുഡ് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇ.പി. ജയരാജന്‍.

സംരംഭകര്‍ക്ക് പ്രഥമ പരിഗണന നല്‍കിയുള്ള വ്യവസായ നയമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. ചെറുതും വലുതുമായ ആയിരക്കണക്കിനു വ്യവസായങ്ങളാണ് കേരളത്തിലുടനീളം കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരംഭിച്ചത്. സംരംഭകര്‍ക്കുള്ള പരിശീലനം, ധനലഭ്യത, വിപണി കണ്ടെത്തുന്നതിനുള്ള സാങ്കേതിക സഹായം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിന് വ്യവസായ വകുപ്പ് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

മെട്രോ ഫുഡ് സെമിനാറിന്‍റെ ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ.പി.തിലോത്തമന്‍ നിര്‍വഹിച്ചു. ഭക്ഷ്യ സംസ്കരണ മേഖലയുടെ സാധ്യതകള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ സംരംഭകര്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് മന്ത്രി പി.തിലോത്തമന്‍ ആവശ്യപ്പെട്ടു.

സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന മികച്ച റെസ്റ്റോറന്‍റുകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെ മെട്രോ മാര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം സൗത്ത് ഇന്ത്യ ഹോട്ടല്‍സ് & റെസ്റ്റോറന്‍റ്സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് മെട്രോ ഫുഡ് അവാര്‍ഡ് സംഘടിപ്പിച്ചത്. ഭക്ഷ്യോല്‍പ്പാദന സേവന രംഗത്തെ പ്രമുഖ സ്ഥാപനങ്ങളെയും ബ്രാന്‍ഡുകളെയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചടങ്ങില്‍ ആദരിച്ചു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3