September 24, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മികച്ച ശബ്ദാനുഭവത്തിന് ജെബിഎല്‍ സി115

ജെബിഎല്‍ ഇന്ത്യയില്‍ പുതിയ ജോടി ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ അവതരിപ്പിച്ചു. ആമസോണില്‍ ലഭിക്കും.


ന്യൂഡെല്‍ഹി: ജനപ്രിയ ഓഡിയോ ബ്രാന്‍ഡായ ജെബിഎല്‍ ഇന്ത്യയില്‍ പുതിയ ജോടി ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ അവതരിപ്പിച്ചു. ജെബിഎല്‍ സി115 ഇയര്‍ബഡ്ഡുകള്‍ക്ക് 4,999 രൂപയാണ് വില. ആമസോണില്‍ ലഭിക്കും.

75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ജെബിഎല്‍ സി115 ടിഡബ്ല്യുഎസ് അവതരിപ്പിക്കുന്നതെന്ന് ഹാര്‍മന്‍ ഇന്ത്യ ലൈഫ്‌സ്‌റ്റൈല്‍ ഓഡിയോ വിഭാഗം വൈസ് പ്രസിഡന്റ് വിക്രം ഖേര്‍ പറഞ്ഞു. കഴിഞ്ഞ 75 വര്‍ഷത്തെ ചരിത്രത്തില്‍ വ്യത്യസ്ത തലമുറകളില്‍പ്പെട്ടവര്‍ക്ക് വിവിധ വിലകളില്‍ മികച്ച ഓഡിയോ അനുഭവം നല്‍കാന്‍ കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ആദ്യ മിക്സഡ് റിയാലിറ്റി മൾട്ടിപ്ലെയർ ലേണിംഗ് ലാബ് സ്ഥാപിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

വ്യത്യസ്ത വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ജെബിഎല്‍ സി115 ടിഡബ്ല്യുഎസ് ഇയര്‍ബഡ്ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. ഓട്ടോണമസ് കണക്റ്റിവിറ്റി കൂടാതെ ഇയര്‍ബഡ്ഡുകള്‍ വഴി ഗൂഗിള്‍ എക്കോ, അലക്‌സ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഇയര്‍ ബഡ്ഡുകള്‍ കൃത്യമായി ഇരിപ്പുറപ്പിക്കും.

21 മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കുന്നതാണ് ജെബിഎല്‍ സി115. ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയും. ഓട്ടോണമസ് ലിസണിംഗ്, ഹാന്‍ഡ്‌സ് ഫ്രീ കോള്‍ എന്നിവ മറ്റ് പ്രധാന സവിശേഷതകളാണ്. ഈ വിഭാഗം ഡിവൈസുകളിലെ മികച്ച ശബ്ദാനുഭവം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

  ആദ്യ മിക്സഡ് റിയാലിറ്റി മൾട്ടിപ്ലെയർ ലേണിംഗ് ലാബ് സ്ഥാപിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്
Maintained By : Studio3