December 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്‌സ് പ്രോ  

ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശ്രദ്ധനേടിയ ജിയോണി മാക്സിന്റെ പിന്‍ഗാമിയാണ് ജിയോണി മാക്സ് പ്രോ  

ജിയോണി മാക്‌സ് പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ചൈനീസ് ടെക്‌നോളജി കമ്പനിയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലാണ് പുതിയ ഉല്‍പ്പന്നത്തിന് സ്ഥാനം. 6,000 എംഎഎച്ച് ബാറ്ററി, 6.52 ഇഞ്ച് ഡിസ്‌പ്ലേ എന്നിവ സവിശേഷതകളാണ്. ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശ്രദ്ധനേടിയ ജിയോണി മാക്സിന്റെ പിന്‍ഗാമിയാണ് ജിയോണി മാക്സ് പ്രോ. പുതിയകാല ഗാഡ്ജറ്റ് പ്രേമികളെ ലക്ഷ്യംവെച്ചാണ് പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയത്.

3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്ന ഏക വേരിയന്റിന് 6,999 രൂപയാണ് വില. മൈക്രോഎസ്ഡി കാര്‍ഡ് വഴി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. മാര്‍ച്ച് എട്ടിന് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. ബ്ലൂ, ബ്ലാക്ക്, റെഡ് എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍.

  എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ടെക്നോപാര്‍ക്ക്

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജിയോണി മാക്‌സ് പ്രോ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 6.52 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1560 പിക്‌സല്‍) ഫുള്‍ വ്യൂ ഡ്യൂഡ്രോപ്പ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 2.5ഡി കര്‍വ്ഡ് ഗ്ലാസ് സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ ലഭിച്ചു. ഒക്റ്റാ കോര്‍ യൂണിസോക് 9863എ എസ്ഒസിയാണ് കരുത്തേകുന്നത്.

പിറകില്‍ ഇരട്ട കാമറ സംവിധാനം നല്‍കി. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, ബോക്കേ ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇരട്ട കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ 8 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കി. സ്ലോ മോഷന്‍, എച്ച്ഡിആര്‍, ഫേസ് ബ്യൂട്ടി മോഡ് എന്നിവ സ്മാര്‍ട്ട്‌ഫോണിന്റെ കാമറ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

  അണ്‍ബോക്സ് കേരള 2025 കാമ്പയിന്‍

6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റിവേഴ്‌സ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 60 മണിക്കൂര്‍ വരെ ടോക്ക് ടൈം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 34 ദിവസത്തെ സ്റ്റാന്‍ഡ്ബൈ ടൈം, 115 മണിക്കൂര്‍ മ്യൂസിക്, 12 മണിക്കൂര്‍ ഗെയിമിംഗ് എന്നിവയും അവകാശ വാദങ്ങളാണ്.

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്/എ ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്ക് മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍, ഫേസ് അണ്‍ലോക്ക് എന്നിവ സവിശേഷതകളാണ്. ജിയോണി മാക്‌സ് പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 165 എംഎം, 75 എംഎം, 10 എംഎം എന്നിങ്ങനെയാണ്. 212 ഗ്രാമാണ് ഭാരം.

  എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ടെക്നോപാര്‍ക്ക്
Maintained By : Studio3