November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സാംസംഗ് ഗാലക്‌സി എസ്20 എഫ്ഇ 5ജി ഇന്ത്യയില്‍

1 min read

വില 55,999 രൂപ. എന്നാല്‍ 47,999 രൂപ പ്രാരംഭ വില നിശ്ചയിച്ചാണ് അവതരിപ്പിച്ചത്

സാംസംഗ് ഗാലക്‌സി എസ്20 എഫ്ഇ 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണിന്റെ 4ജി, 5ജി വകഭേദങ്ങള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യുഎസ് വിപണിയില്‍ അരങ്ങേറിയിരുന്നു. ഇതേതുടര്‍ന്ന് ഒക്‌റ്റോബറില്‍ 4ജി വേര്‍ഷന്‍ മാത്രമാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഇപ്പോള്‍ 5ജി വകഭേദം കൂടി അവതരിപ്പിച്ചു. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 865 എസ്ഒസിയാണ് 5ജി വകഭേദത്തിന് കരുത്തേകുന്നത്. എക്‌സിനോസ് 990 ചിപ്പാണ് 4ജി വേര്‍ഷന്‍ ഉപയോഗിക്കുന്നത്.

8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്ന ഏക വേരിയന്റിലാണ് സാംസംഗ് ഗാലക്‌സി എസ്20 എഫ്ഇ 5ജി ലഭിക്കുന്നത്. 55,999 രൂപയാണ് വില. എന്നാല്‍ 47,999 രൂപ പ്രാരംഭ വില നിശ്ചയിച്ചാണ് വിപണിയില്‍ അവതരിപ്പിച്ചത്. 8,000 രൂപ ഉടനടി കാഷ്ബാക്ക് ലഭിക്കും. ഇതേ റാം, സ്‌റ്റോറേജ് ലഭിച്ച 4ജി വകഭേദത്തിന് 44,999 രൂപയാണ് വില. സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, ആമസോണ്‍, സാംസംഗിന്റെയും പങ്കാളികളുടെയും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിച്ചു. ക്ലൗഡ് ലാവന്‍ഡര്‍, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കാഴ്ച്ച അനുപാതം 20:9, റിഫ്രെഷ് നിരക്ക് 120 ഹെര്‍ട്‌സ് എന്നിവയോടെ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി68 റേറ്റിംഗ് ലഭിച്ചു. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 865 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും.

മുന്നിലും പിന്നിലും 4 വകഭേദത്തിന്റെ അതേ കാമറകള്‍ നല്‍കി. എഫ്/1.8 വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ്/2.2 ലെന്‍സ് സഹിതം 12 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ കാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. മുന്നില്‍ എഫ്/2.0 ലെന്‍സ് സഹിതം 32 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ ലഭിച്ചു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

4,500 എംഎഎച്ച് ബാറ്ററിയാണ് സാംസംഗ് ഗാലക്‌സി എസ്20 എഫ്ഇ 5ജി ഉപയോഗിക്കുന്നത്. ‘വയര്‍ലെസ് ചാര്‍ജിംഗ് 2.0’ സപ്പോര്‍ട്ട് ചെയ്യും. 4 ജി വകഭേദത്തിന് 15 വാട്ട് അതിവേഗ ചാര്‍ജിംഗ് ലഭിച്ചതെങ്കില്‍ 25 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് 5ജി വേര്‍ഷന്‍. രണ്ട് ഫോണുകളിലും സാംസംഗിന്റെ ‘വയര്‍ലെസ് പവര്‍ഷെയര്‍’ സവിശേഷതയാണ്. അതായത് ഈ രണ്ട് ഫോണുകളുമായി സപ്പോര്‍ട്ട് ചെയ്യുന്ന ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.

5ജി കണക്റ്റിവിറ്റി കൂടാതെ 4ജി വിഒഎല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ്, ഹാള്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സവിശേഷതയാണ്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3