December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫാസ്റ്റ്ട്രാക്ക് പാര്‍ട്ടി റെഡി വാച്ച് ശേഖരം: ഫ്ലീക്ക്

1 min read

കൊച്ചി: ഇന്ത്യയിലെ മുന്‍ നിര വാച്ച് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് പാര്‍ട്ടി റെഡി വാച്ച് ശേഖരമായ ഫ്ലീക്ക് വിപണിയിലവതരിപ്പിച്ചു. 17 തരം വാച്ചുകളാണ് പുതിയ ശേഖരത്തില്‍ ഉള്ളത്. ആരെയും ആകര്‍ഷിക്കുന്ന വ്യത്യസ്തമായ സവിശേഷതകളുമായാണ് വാച്ചുകള്‍ വിപണിയിലെത്തുന്നത്. ഫ്ലീക്ക് വാച്ചുകളെ അവതരിപ്പിച്ചുകൊണ്ട് മനോഹരമായ ക്യാമ്പയിന്‍ വീഡിയോയും ഫാസ്റ്റ്ട്രാക്ക് പുറത്തിറക്കിയിട്ടുണ്ട്. ആകര്‍ഷിക്കുന്ന രൂപഘടനയാണ് ഫാസ്റ്റ്ട്രാക്ക് ഫ്ലീക്കിന്‍റേത്. വേറിട്ട ആകൃതിയിലുള്ള കെയ്സും പുതുമയുള്ള ഡയലും സബ് ഡയലുമെല്ലാം ചേര്‍ന്ന് പ്രസരിപ്പാര്‍ന്ന രൂപകല്‍പ്പനയാണ് ഫ്ലീക്ക് ശേഖരത്തിലെ പുരുഷന്മാർക്കായുള്ള വാച്ചുകള്‍ക്ക് നല്കിയിരിക്കുന്നത്. ഡയലിലും ബ്രേസ്‌ലറ്റിലും സ്റ്റഡുകള്‍ കൊണ്ട് അലങ്കാരപ്പണി ചെയ്ത വാച്ചുകളാണ് സ്ര്തീകളുടെ സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് വസ്ത്രം ധരിച്ചാലും അതിന് അനുയോജ്യമായ സ്ട്രാപ്പും നിറങ്ങളുടെ സമന്വയവുംകൊണ്ട് ആകര്‍ഷകമാണ് ഈ സീരീസിലെ വാച്ചുകള്‍ എല്ലാം. ഉപയോക്താക്കളുടെ ഫാഷന്‍ താല്‍പ്പര്യങ്ങളെ സഫലീകരിക്കുന്ന ഒന്നാണ് ഫാസ്റ്റ്ട്രാക്ക് ഫ്ലീക്ക്. 2795 രൂപ മുതല്‍ 6195 രൂപവരെയാണ് ഫാസ്റ്റ്ട്രാക്ക് ഫ്ലീക്ക് വാച്ചുകളുടെ വില.
ഫാസ്റ്റ്ട്രാക്ക് ഷോറൂമുകളില്‍ നിന്നോ ടൈറ്റന്‍ വേള്‍ഡില്‍ നിന്നോ രാജ്യമാകെയുള്ള അംഗീകൃത ഷോറൂമുകളില്‍ നിന്നോ അല്ലെങ്കില്‍ www.fastrack.in സന്ദര്‍ശിച്ചോ ഫാസ്റ്റ്ട്രാക്ക് ഫ്ലീക്ക് വാച്ചുകള്‍ വാങ്ങാവുന്നതാണ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3