Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒഎല്‍എക്സ്ല്‍ സൈക്കിളുകള്‍ക്കായുള്ള തെരയല്‍ 100% ഉയര്‍ന്നു

1 min read

ന്യൂഡെല്‍ഹി: ഫിറ്റ്നെസ് പ്രേമികളും മറ്റുള്ളവരും ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ കൂടുതലായി സൈക്ലിംഗില്‍ ഏര്‍പ്പെട്ടതിനാല്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ യൂസ്ഡ് സൈക്കിളുകളുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഏകദേശം 100 ശതമാനം വര്‍ധിച്ചുവെന്ന് ഒഎല്‍എക്സ് ഇന്ത്യ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്നതിന് ഇടനിലയായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോം 2019 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഉപഭോക്തൃ അന്വേഷണങ്ങളുടെ വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.

കോവിഡ് -19 കാലഘട്ടത്തില്‍ പ്രചാരം ഏറെ ഉയര്‍ത്തിയ ഒരു ഹോബിയായി സൈക്ലിംഗ് മാറിയെന്ന് സ്ഥിരീകരിക്കുന്നതാണ് ഒഎല്‍എക്സിന്‍റെ ഡാറ്റ. ഉപയോഗിച്ച സൈക്കിളുകളുടെ ആവശ്യകത 100 വര്‍ധിച്ചപ്പോള്‍ ഇതിനായി ഒരു ലിസ്റ്ററുമായി (വില്‍പ്പന നടത്തുന്നയാള്‍) താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ നടത്തിയ സംഭാഷണങ്ങളുടെ എണ്ണം പ്രീ-പാന്‍ഡെമിക് ലെവലിനെ അപേക്ഷിച്ച് 126 ശതമാനം വര്‍ധിച്ചുവെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

‘കോവിഡ് -19 ദൈനംദിന യാത്രകളെ തടസ്സപ്പെടുത്തുകയും ഫിറ്റ്നസ് സെന്‍ററുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തതിനാല്‍. ഉപഭോക്താക്കള്‍ അവരുടെ ഫിറ്റ്നസും യാത്രാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി സൈക്ലിംഗിലേക്ക് തിരിയുന്നു. ഇത് സര്‍ക്കാരിന്‍റെ സുരക്ഷാ നിര്‍ദേശങ്ങളുമായും പ്രോട്ടോക്കോളുകളുമായും യോജിക്കുന്നതാണ്. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത യാത്രാമാര്‍ഗം തെരഞ്ഞെടുക്കാനുള്ള പുതിയ പ്രവണതയും ഇത് കാണിക്കുന്നു, “പ്രസ്താവനയില്‍ പറയുന്നു.

Maintained By : Studio3