Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശ്രദ്ധേയ സ്‌പെസിഫിക്കേഷനുകളോടെ ടെക്‌നോ സ്പാര്‍ക്ക് 7ടി

4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില  

മുംബൈ: ടെക്‌നോ സ്പാര്‍ക്ക് 7ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടെക്‌നോയില്‍നിന്നുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഏക വേരിയന്റിലാണ് വിപണിയിലെത്തുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില. ഈ വിലയില്‍ ചില ശ്രദ്ധേയ സ്‌പെസിഫിക്കേഷനുകള്‍ ലഭിച്ചു. ജുവല്‍ ബ്ലൂ, മാഗ്നറ്റ് ബ്ലാക്ക്, നെബൂല ഓറഞ്ച് എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. ജൂണ്‍ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണില്‍ വില്‍പ്പന ആരംഭിക്കും. ആദ്യ ദിവസം വാങ്ങുന്നവര്‍ക്ക് 1,000 രൂപ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ടെക്‌നോ അറിയിച്ചു. ചുറ്റിലും വണ്ണമുള്ള ബെസെലുകള്‍ നല്‍കി. സെല്‍ഫി കാമറയ്ക്കായി നോച്ച് ലഭിച്ചു.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടെക്‌നോ സ്പാര്‍ക്ക് 7ടി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഹായ്ഒഎസ് 7.6 സോഫ്റ്റ്‌വെയറിലാണ്. 480 നിറ്റ് പരമാവധി തെളിച്ചം, 20:9 കാഴ്ച്ചാ അനുപാതം എന്നിവ സഹിതം 6.52 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ഡോട്ട് നോച്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് നല്‍കിയത്. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി35 എസ്ഒസി കരുത്തേകുന്നു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി എഫ്/1.8 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെ പിറകില്‍ ഇരട്ട കാമറ സംവിധാനം നല്‍കി. രണ്ടാമത്തെ സെന്‍സറിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. മുന്നിലെ നോച്ചില്‍ 8 മെഗാപിക്‌സല്‍ സെന്‍സര്‍ സ്ഥാപിച്ചു. ഡുവല്‍ ബാന്‍ഡ് വൈഫൈ, 4ജി, ജിപിഎസ്, ബ്ലൂടൂത്ത് 5, ഒടിജി സപ്പോര്‍ട്ട് തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സെലറോമീറ്റര്‍, പിറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് സെന്‍സറുകള്‍. 6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 164.82 എംഎം, 76.05 എംഎം, 9.52 എംഎം എന്നിങ്ങനെയാണ്.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ
Maintained By : Studio3