Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലക്ഷ്യം വ്യാപാരവും ടൂറിസവും; എമിറേറ്റ്‌സ് വെനീസിലേക്കുള്ള സര്‍വ്വീസ് പുനഃരാരംഭിക്കുന്നു

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]

  • ജൂലൈ ഒന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും
  • ആഴ്ചയില്‍ മൂന്ന് സര്‍വ്വീസാണ് എമിറേറ്റ്‌സ് വെനീസിലേക്ക് നടത്തുക.

[/perfectpullquote]

ദുബായ് : ജൂലൈ മുതല്‍ ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി ദുബായ് – വെനീസ് വിമാന സര്‍വ്വീസ് പുനഃരാരംഭിക്കും. ആഴ്ചയില്‍ മൂന്ന് സര്‍വ്വീസാണ് എമിറേറ്റ്‌സ് വെനീസിലേക്ക് നടത്തുക. യുഎഇയും ഇറ്റലിയും തമ്മിലുള്ള വ്യാപാര, ടൂറിസം കണക്ടിവിറ്റി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എമിറേറ്റ്‌സ് വെനീസ് സര്‍വ്വീസ് പുനഃരാരംഭിക്കുന്നതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ മുതല്‍ ഇറ്റലിയിലെ മിലനിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വാം റിപ്പോര്‍ട്ട് ചെയ്തു. പ്രതിവാര സര്‍വ്വീസുകളുടെ എണ്ണം എട്ടില്‍ നിന്നും പത്തായാണ് വര്‍ധിപ്പിക്കുക. ഇതോടെ ഇറ്റലിയിലെ നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് നടത്തുന്ന വിമാന സര്‍വ്വീസുകളുടെ എണ്ണം ആഴ്ചയില്‍ 21 ആകും. ഇറ്റലിയിലെ വെനീസ്, മിലന്‍, റോം, ബല്‍ഗോണ തുടങ്ങിയ നഗരങ്ങളിലേക്കാണ് നിലവില്‍ എമിറേറ്റ്‌സിന് സര്‍വ്വീസുള്ളത്.

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#3366cc” class=”” size=”16″]യുഎഇയും ഇറ്റലിയും തമ്മിലുള്ള വ്യാപാര, ടൂറിസം കണക്ടിവിറ്റി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എമിറേറ്റ്‌സ് വെനീസ് സര്‍വ്വീസ് പുനഃരാരംഭിക്കുന്നത്. ജൂലൈ മുതല്‍ ഇറ്റലിയിലെ മിലനിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി വര്‍ധിപ്പിക്കാനും എമിറേറ്റ്‌സ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ റോം, ബല്‍ഗോണ അടക്കം ഇറ്റലിയിലെ നാല് നഗരങ്ങളിലേക്കുള്ള എമിറേറ്റ്‌സിന്റെ മൊത്തം സര്‍വ്വീസകളുടെ എണ്ണം ആഴ്ചയില്‍ 21 ആയി വര്‍ധിക്കും.[/perfectpullquote]

‘കോവിഡ് ടെസ്റ്റഡ് ഫ്‌ളൈറ്റ്’ സംവിധാനം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് എമിറേറ്റ്‌സ് ഇറ്റലിയിലേക്കുള്‌ല സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം അനുസരിച്ച് ദുബായില്‍ നിന്നും ഇറ്റലിയിലേക്കുള്ള യാത്രക്കാര്‍ക്ക് ഇറ്റലിയിലെത്തിയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. ‘കോവിഡ് ടെസ്റ്റഡ് ഫ്‌ളൈറ്റ്’ സംവിധാനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അന്താരാഷ്ട്ര യാത്ര സാധ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തിയ യുഎഇ, ഇറ്റാലിയന്‍ അധികൃതര്‍ക്ക് നന്ദി അറിയിക്കുന്നതായും എമിറേറ്റ്‌സ് ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം പറഞ്ഞു.

ഇന്ന് മുതല്‍, എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഇറ്റലിയിലേക്ക് പോകുന്ന രണ്ട് വയസിന് മുകളില്‍ പ്രായമുള്ള യാത്രികര്‍ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പിസിആര്‍ ടെസ്റ്റ് ഫലം കയ്യില്‍ കരുതണമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.

 

 

Maintained By : Studio3