Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിയാദ് പശ്ചിമേഷ്യയുടെ പരസ്യകല ആസ്ഥാനമായി മാറും: മാര്‍ട്ടിന്‍ സൊറല്‍

1 min read

മാര്‍ട്ടിന്‍ സൊറല്‍

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]പ്രമുഖ പരസ്യകല സംവിധായകനായ മാര്‍ട്ടിന്‍ സൊറല്‍ ഇപ്പോള്‍ സൗദി അറേബ്യയിലെ നിയോം, ഖ്വിദിയ തുടങ്ങിയ മെഗാ പദ്ധതികളുടെ ഭാഗമാണ്[/perfectpullquote]

റിയാദ്: റിയാദ് പശ്ചിമേഷ്യയുടെ പരസ്യകല ആസ്ഥാനമായി മാറുമെന്ന് ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിംഗ് ഏജന്‍സിയായ ഡബ്ലൂപിപിയുടെ സ്ഥാപകനായ സര്‍ മാര്‍ട്ടിന്‍ സൊറല്‍. പശ്ചിമേഷ്യയുടെ ആദ്യകാല പരസ്യകല ആസ്ഥാനം ബെയ്‌റൂട്ട് ആയിരുന്നെങ്കില്‍ പിന്നീടത് ദുബായ് ആയെന്നും ഇനി റിയാദ് ആയിരിക്കുമെന്നും സൊറല്‍ പറഞ്ഞു.
1985ല്‍ സൊറല്‍ സ്ഥാപിച്ച ഡബ്യൂപിപി എന്ന പരസ്യചിത്ര കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ അഡ്വര്‍ടൈസിംഗ്, കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായി മാറിയിരുന്നു. പിന്നീട് ഡബ്ലൂപിപി വിട്ട സൊറല്‍ എസ്4 കാപ്പിറ്റല്‍ എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ന് അഡ്വര്‍ടൈസിംഗ് മേഖലയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് ബിസിനസ് ആണ് എസ്4.

പരസ്യകല രംഗത്ത് പശ്ചിമേഷ്യ, പ്രത്യേകിച്ച് സൗദി അറേബ്യ വലിയ പുരോഗതി നേടിയതായി സൊറല്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളുമായി ബിസിനസ് ആഗ്രഹിക്കുന്ന വദേശ കമ്പനികള്‍ അവരുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റണമെന്ന സൗദി നിബന്ധന വളരെ ഫലപ്രദമായ നീക്കമായിരിക്കുമെന്ന് സൊറല്‍ അഭിപ്രായപ്പെട്ടു. ഒരുപക്ഷേ അത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടേക്കാം. പക്ഷേ പശ്ചിമേഷ്യയില്‍ സൗദി വളരെ പ്രധാനപ്പെട്ട രാജ്യമാണ്, പശ്ചിമേഷ്യയില്‍ മാത്രമല്ല ലോകത്തിലും. അതിനാല്‍ അത്തരം നിയമങ്ങള്‍ സൗദിക്ക് അനുകൂലമായി വരും. എസ്4 കാപ്പിറ്റലും റിയാദില്‍ ആസ്ഥാനം തുടങ്ങുമെന്ന സൂചനയും സൊറല്‍ നല്‍കി. ഭാവിയില്‍ കാര്യങ്ങള്‍  എങ്ങനെയായിത്തീരുമെന്നതിനെ ആശ്രയിച്ചിരിക്കും അതെങ്കിലും സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മൊത്തത്തിലുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ സൗദി അറേബ്യ വളരെ പ്രധാനപ്പെട്ടതാണെന്നും സൊറല്‍ പറഞ്ഞു.

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#ff0000″ class=”” size=”16″]സൗദി അറേബ്യേയിലെ ടൂറിസം രംഗത്ത് വലിയ അവസരങ്ങള്‍ ഉണ്ടെന്നും സൊറല്‍ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയില്‍ ടൂറിസം മേഖല ആരംഭദശയിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്4 പ്രവര്‍ത്തനം ആരംഭിച്ചത് പോലെ വട്ടപ്പൂജ്യത്തില്‍ നിന്നുമാണ് സൗദി ടൂറിസം പിച്ച വെച്ച് തുടങ്ങുന്നത്. അതേസമയം മനുഷ്യവിഭവ ശേഷിയുടെ അഭാവമാണ് സൗദി അറേബ്യ ടൂറിസം പദ്ധതികളില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ൂറിസം നയങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രാദേശിക തൊഴിലാളികള്‍ക്ക് മതിയായ വിദ്യാഭ്യാസവും പരിശീലനവും നല്‍കേണ്ടതുണ്ട്.[/perfectpullquote]

സൗദി അറേബ്യയുടെ അഭിമാന പദ്ധതികളായ നിയോം, ഖ്വിദിയ എന്റെര്‍ടെയ്ന്‍മെന്റ് സിറ്റി അടക്കം എസ്4 കാപ്പിറ്റല്‍ ഇതിനോടകം സൗദി അറേബ്യയില്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട. വിഷന്‍ 2030 പരിവര്‍ത്തന നയത്തിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്ന മോഹങ്ങളും പരസ്യകല ബിസിനസില്‍ തനിക്കുള്ള മോഹങ്ങളും ഒപ്പം ചേര്‍ന്ന് പോകുന്നവയാണെന്ന് സൊറല്‍ പറഞ്ഞു. വളരെയധികം പ്രയത്‌നം ആവശ്യമുള്ള ലക്ഷ്യങ്ങളാണ് അവയെന്നും എന്നാല്‍ അത്തരം വലിയ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന കമ്പനിയാണ് എസ്4 എന്നും അദ്ദേഹം പറഞ്ഞു

സൗദി അറേബ്യേയിലെ ടൂറിസം രംഗത്ത് വലിയ അവസരങ്ങള്‍ ഉണ്ടെന്നും സൊറല്‍ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയില്‍ ടൂറിസം മേഖല ആരംഭദശയിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്4 പ്രവര്‍ത്തനം ആരംഭിച്ചത് പോലെ വട്ടപ്പൂജ്യത്തില്‍ നിന്നുമാണ് സൗദി ടൂറിസം പിച്ച വെച്ച് തുടങ്ങുന്നത്. അതേസമയം മനുഷ്യവിഭവ ശേഷിയുടെ അഭാവമാണ് സൗദി അറേബ്യ ടൂറിസം പദ്ധതികളില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സൊറല്‍ അഭിപ്രായപ്പെട്ടു. ടൂറിസം നയങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രാദേശിക തൊഴിലാളികള്‍ക്ക് മതിയായ വിദ്യാഭ്യാസവും പരിശീലനവും നല്‍കേണ്ടതുണ്ട്. നിയോം പോലുള്ള പദ്ധതികള്‍ സൗദി ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാവും. പൗരാണിക സംസ്‌കാരം, മൂന്ന് മതവിഭാഗങ്ങള്‍ സംയോജിക്കുന്ന ഇടം, കിഴക്ക്, പടിഞ്ഞാറന്‍ മേഖലകള്‍ക്ക് അടുത്തായുള്ള സ്ഥാനം, പാരമ്പര്യം, സംസ്‌കാരം, കടല്‍, പര്‍വ്വതങ്ങള്‍  അങ്ങനെ പല അനുകൂല ഘടകങ്ങളും നിയോം പദ്ധതിയില്‍ ഒന്നിച്ച് ചേരുന്നുണ്ട്. എന്നാല്‍ മനുഷ്യവിഭവ ശേഷിയാണ് ഇവിടെയും പ്രശ്‌നമെന്ന് സൊറല്‍ പറഞ്ഞു.

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#009900″ class=”” size=”16″]ഡബ്ലൂപിപി വിട്ടതിന് ശേഷം സൊറല്‍ ആരംഭിച്ച എസ്4 കാപ്പിറ്റല്‍ എന്ന ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് കമ്പനി സൗദിയുടെ അഭിമാന പദ്ധതികളായ നിയോം, ഖ്വിദിയ എന്റര്‍ടെയ്ന്‍മെന്റ് അടക്കം രാജ്യത്തെ നിരവധി പ്രോജക്ടുകള്‍ നേടിയിട്ടുണ്ട്. ആഗോള പരസ്യ വിപണിയുടെ പകുതിയും ഇപ്പോള്‍ ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് ആണെന്നും അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 70 ശതമാനമാകുമെന്നും സൊറല്‍ പറയുന്നു. ഈ വര്‍ഷം എസ്4 കാപ്പിറ്റലിന്റെ അറ്റാദായം 30 ശതമാനം വര്‍ധിച്ച് 150 മില്യണ്‍ ഡോളറിലെത്തുമെന്നാണ് സൊറല്‍ കണക്കുകൂട്ടുന്നത്. വരുമാനം 900 മില്യണ്‍ ഡോളര്‍ ആകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.[/perfectpullquote]

 

എസ്4 കാപ്പിറ്റലിന്റെ നിലവിലെ ബിസിനസുകളില്‍ കൂടുതലും അമേരിക്കയിലാണ്. എന്നിരുന്നാലും ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക മേഖലകളില്‍ ബൃഹത്തായ വികസന പദ്ധതികളാണ് സൊറല്‍ ആസൂത്രണം ചെയ്യുന്നത്. ആഗോള പരസ്യ വിപണിയുടെ പകുതിയും ഇപ്പോള്‍ ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് ആണെന്നും അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 70 ശതമാനമാകുമെന്നും സൊറല്‍ പറഞ്ഞു. ഈ വര്‍ഷം എസ്4 കാപ്പിറ്റലിന്റെ അറ്റാദായം 30 ശതമാനം വര്‍ധിച്ച് 150 മില്യണ്‍ ഡോളറിലെത്തുമെന്നാണ് സൊറല്‍ കണക്കുകൂട്ടുന്നത്. വരുമാനം 900 മില്യണ്‍ ഡോളര്‍ ആകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

മുപ്പത് വര്‍ഷക്കാലത്തോളം ഡബ്ല്യൂപിപിയുടെ അമരത്തിരുന്ന സൊറല്‍ പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നാണ് കമ്പനി വിട്ടത്. ആരോപണങ്ങള്‍ പല തവണ നിഷേധിച്ച സൊറല്‍ ഇപ്പോളും അതിനെതിരെ നിയമ പോരാട്ടത്തിലാണ്.

Maintained By : Studio3