October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രക്തം കട്ട പിടിക്കാനുള്ള കാരണം വാക്‌സിനില്‍ ഉപയോഗിക്കുന്ന കോള്‍ഡ് വൈറസുകള്‍ ആകാം

 എംആര്‍എന്‍എ ഉപയോഗപ്പെടുത്തുന്ന വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍

അസ്ട്രസെനകയുടെയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെയും വാക്‌സിനുകള്‍ സ്വീകരിച്ച അപൂര്‍വ്വം ചിലരില്‍ രക്തം കട്ട പിടിച്ച സംഭവങ്ങളില്‍ പുതിയ വിശദീകരണവുമായി ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍. അതേസമയം ഇവരുടെ ഗവേഷണ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധസംഘം പരിശോധിച്ചിട്ടില്ല.

അഡിനോവീനസ് വെക്ടറുകള്‍ അഥവാ കോള്‍ഡ് വൈറസുകളെ ഉപയോഗപ്പെടുത്തുന്ന വാക്‌സിനുകളിലാണ് ഈ പ്രശ്‌നമുള്ളതെന്നും കോള്‍ഡ് വൈറസുകളെ ഉപയോഗിച്ച് വാക്‌സിന്‍ പദാര്‍ത്ഥം മനുഷ്യ ശരീരത്തിലെത്തിക്കുമ്പോള്‍ അഡിനോവീനസ് വൈറസുകള്‍ തങ്ങളുടെ പേലോഡില്‍ കുറച്ച് കോശങ്ങളുടെ ന്യൂക്ലിയസിലേക്ക് അയക്കുമെന്നും കൊറോണ വൈറസ് പ്രോട്ടീന്‍ നിര്‍മിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ തെറ്റായി വായിക്കാന്‍ അത് കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. ഇങ്ങനെ നിര്‍മിക്കപ്പെടുന്ന പ്രോട്ടീനുകള്‍ വളരെ കുറച്ച് പേരില്‍ രക്തം കട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള്‍ക്ക് കാരണമാകും.

  ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നു

വളരെ കുറച്ച് വാക്‌സിന്‍ സ്വീകര്‍ത്താക്കളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഈ അപൂര്‍വ്വ സംഭവത്തില്‍ കൂടുതല്ഡ ഗവേഷണം നടത്തണമെന്നും ഇതിനായി ആരോഗ്യ വിദഗ്ധരുമായും ആഗോള ഹെല്‍ത്ത് അതോറിട്ടികളുമായും സഹകരിക്കുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രതികരിച്ചു. എന്നാല്‍ അസ്ട്രാസെനക വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

മെസഞ്ചര്‍ ആര്‍എന്‍എയെ(എംആര്‍എന്‍എ) ഉപയോഗിച്ച് കൊറോണ വൈറസ് സ്‌പൈക്ക് പ്രോട്ടീനിന്റെ ജനിറ്റിക് മെറ്റീരിയല്‍ മനുഷ്യശരീരത്തിലെത്തിക്കുന്ന, വ്യത്യസ്ത രീതിയിലുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന വാക്‌സിനുകള്‍ കോശങ്ങളുടെ നൂക്ലിയസിലേക്കല്ല, പകരം കോശങ്ങള്‍ക്കുള്ളിലെ ദ്രവ്യത്തിലേക്കാണ് അവയെത്തിക്കുന്നതെന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഗൊയ്‌തെ സര്‍വ്വകലാശാലയിലെയും മറ്റിടങ്ങളിലെയും ഗവേഷകര്‍ പറഞ്ഞു.  എംആര്‍എന്‍എ ഉപയോഗപ്പെടുത്തുന്ന വാക്‌സിനുകളെല്ലാം സുരക്ഷിതമായ ഉല്‍പ്പന്നങ്ങളാണെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ ഇവര്‍ അഭിപ്രായപ്പെട്ടു.

  ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നു
Maintained By : Studio3