Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

1 min read

ലോക ദഹന ആരോഗ്യ ദിനത്തിന് മുന്നോടിയായി ആശീര്‍വാദും Momspresso.comമും നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍

കൊച്ചി: 56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ആട്ട ബ്രാന്‍ഡായ ആശീര്‍വാദിന്റെ ഉപബ്രാന്‍ഡായ ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ്, ഇന്ത്യന്‍ കുടുംബങ്ങളിലെ ദഹന ആരോഗ്യം സംബന്ധിച്ചു നടത്തിയ ദേശീയ സര്‍വേയിലാണ തങ്ങളുടെ കുടുംബങ്ങളില്‍ ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കരുതുന്നതായി 56% അമ്മമാരും അഭിപ്രായപ്പെട്ടത്. അമ്മമാര്‍ക്കായുള്ള ഇന്ത്യയിലെ പ്രമുഖ പ്ലാറ്റ്ഫോം ആയ മോംപ്രസ്സോ ആണ് ആശിര്‍വാദിന് വേണ്ടി ഈ സര്‍വേ നടത്തിയത്. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലെ 25നും 45നും ഇടയില്‍ പ്രായമുള്ള 538 അമ്മമാരാണ് സര്‍വേയില്‍ പങ്കെടുത്തത്.

ജനങ്ങളുടെ ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും സംബന്ധിച്ച വിവരങ്ങളും സര്‍വേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 77% അമ്മമാരും ദഹന സംബന്ധമായ ആരോഗ്യം വളരെ പ്രധാനമാണെന്ന് കരുതുന്നു. 56% ത്തിലേറെ ഇന്ത്യന്‍ കുടുംബങ്ങള്‍ രണ്ടോ മൂന്നോ ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു. പൊതുവെ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് എന്നിവയാണ് കുടുംബങ്ങളെ ഏറ്റവുമധികം അലട്ടുന്ന ദഹനാരോഗ്യ പ്രശ്‌നങ്ങള്‍. 50% ത്തിലേറെ കുടുംബങ്ങളിലും ഇവയില്‍ ഏതെങ്കിലും ഒന്ന് ഉള്ളതായി സര്‍വ്വേയില്‍ കണ്ടെത്തി. ദഹനാരോഗ്യം ശരീര ഭാര നിയന്ത്രണത്തെയും ഊര്‍ജ നിലവാരത്തെയും ബാധിക്കുമെന്നും ഇതുമൂലം വിസര്‍ജനം ക്രമം തെറ്റാനിടയുണ്ടെന്നും 50% പേര്‍ കരുതുന്നു. ജീവിതശൈലിയും പ്രിയപ്പെട്ട ആഹാരങ്ങളും ആണ് ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. പല കുടുംബങ്ങളിലും ചിട്ടയില്ലാത്ത ഉറക്കം, കൂടുതല്‍ എണ്ണയും മസാലകളുമടങ്ങിയതും വറുത്തതുമായ ഭക്ഷണങ്ങളുടെ ഉപയോഗം. വെള്ളം കുടിക്കുന്നതിലെ കുറവ്, ആഴ്ചയില്‍ ശരാശി 1.5 ദിവസം മാത്രമുള്ള വ്യായാമം തുടങ്ങി ദഹനാരോഗ്യത്തെ ബാധിക്കുന്ന അനാരോഗ്യ ശീലങ്ങള്‍ കണ്ടെത്തി. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഒറ്റമൂലികളിലൂടെയും ഭക്ഷണ ശീലത്തിലെ മാറ്റങ്ങളിലൂടെയാണ് തങ്ങള്‍ ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതെന്നതെന്ന് 70% പേരും അഭിപ്രായപ്പെട്ടു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, ഇലവര്‍ഗ്ഗങ്ങള്‍ മുതലായ നാരുകള്‍ ധാരാളമായുള്ള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കുകയും വിസര്‍ജ്യപ്രശ്നങ്ങള്‍ കുറക്കുകയും വയര്‍ നിറഞ്ഞത് പോലുള്ള അനുഭവം നല്‍കുന്നതിനാല്‍ ശരീര ഭാര നിയന്ത്രണത്തിന് സഹായകമാകുകയും ചെയ്യുമെന്ന് സര്‍വേയുടെ പശ്ചാത്തലത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തെ അടിസ്ഥാനപരമായിത്തന്നെ ബാധിക്കുമെന്നും എന്നാല്‍ ഭക്ഷണ രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇതിനെ നിയന്ത്രിക്കാന്‍ കുഴിയുമെന്നും സര്‍വേ ഫലം വിശദീകരിച്ച് കൊണ്ട് ഐടിസിയുടെ സ്റ്റേപ്പ്ള്‍സ്, സ്നാക്ക്സ് ആന്‍ഡ് ഫുഡ്സ് ഡിവിഷന്‍ എസ്ബിയു ചീഫ് എക്സിക്യൂട്ടീവ് ഗണേഷ് കുമാര്‍ സുന്ദരരാമന്‍ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാവുന്ന തരത്തിലാണ് ആശിര്‍വാദ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭക്ഷണത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ദഹനവ്യവസ്ഥയ്ക്ക് ഫൈബര്‍ വളരെ ഗുണം ചെയ്യുമെന്ന് പ്രശസ്ത ഡയറ്റീഷ്യന്‍ ആയ അനുഭ തപാരിയാ ചൂണ്ടിക്കാണിച്ചു. കോളന്‍ സെല്ലുകള്‍ അവയുടെ ആരോഗ്യം നില നിര്‍ത്തനായി ഉപയോഗിയ്ക്കുന്ന ഇന്ധനമാണ് ഫൈബര്‍. അത് ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും വിസര്‍ജന പ്രക്രിയ ക്രമത്തിലും തടസ്സമില്ലാതെയും ആക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയായ ഒരാളുടെ പ്രതിദിന ഭക്ഷണത്തില്‍ 40 ഗ്രാം എങ്കിലും (2000 കിലോ കാലറി ഡയറ്റ് അടിസ്ഥാനമാക്കി) ഡയറ്ററി ഫൈബര്‍ ഉണ്ടായിരിക്കണമെന്നാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്ച്ച് ശുപാര്‍ശ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

നല്ല നിലയിലുള്ള ദഹന വ്യവസ്ഥയുടെ പ്രാധാന്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് പ്രത്യേക പ്രചാരണത്തിനും തുടക്കമിട്ടിട്ടുണ്ട്. http://happytummy.aashirvaad.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ഡൈജസ്റ്റീവ് ക്വോഷ്യന്റ് (ഡിക്യു) അറിയാന്‍ സാധിക്കും. വിഷയ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനലിന്റെ സഹായത്തോടെ ഉപദേശ സേവനങ്ങളും ലഭ്യമാണ്.

Maintained By : Studio3