ടൂറിസം കേന്ദ്രങ്ങളിലെ സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം
തിരുവനന്തപുരം: കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞത്തിന് വൈത്തിരിയില്‍ തുടക്കം. ടൂറിസം വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞം നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലാണ് സമ്പൂര്‍ണ വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് സംസ്ഥാന പ്രധാനപ്പെട്ട മുഴുവന്‍ വിനോദ സഞ്ചാര മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. വൈത്തിരി ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലായി ആദ്യ ഡോസ് വാക്സിന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 3680 പേര്‍ക്കാണ് അഞ്ച് ദിവസങ്ങളിലായി വാക്സിന്‍ നല്‍കുന്നത്.
ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചപ്പോള്‍ പരിപൂര്‍ണ പിന്തുണ നല്‍കിയ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജിന് നന്ദി അറിയിക്കുന്നതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കോവിഡ് വ്യാപനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച ടൂറിസം മേഖലയുടെ കുതിപ്പിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും ടൂറിസം അതിജീവന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. അതിന്‍റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവന്‍