Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിറം പുറത്തിറക്കും പ്രതിവര്‍ഷം 300 മില്യണ്‍ സ്പുട്നിക് ഡോസുകള്‍

  • സ്പുട്നിക് നിര്‍മാണം സെപ്റ്റംബറിലെന്ന് സിറം; 300 ദശലക്ഷം ഡോസുകള്‍ ഓരോ വര്‍ഷവും
  • സ്പുട്നിക് വാക്സിന്‍ നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുമെന്ന് റഷ്യ
  • ഡോ. റെഡ്ഡീസാണ് സ്പുട്നിക് വിതരണം ചെയ്യുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാക്സിന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ വാക്സിനായ സ്പുട്നിക് നിര്‍മിച്ചു തുടങ്ങും. റഷ്യന്‍ നിര്‍മാതാക്കളായ ആര്‍ഡിഐഎഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്രതിവര്‍ഷം 30 കോടി ഡോസ് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആര്‍ഡിഐഎഫ് വ്യക്തമാക്കി. ഇതിനായുള്ള സാങ്കേതികവിവര കൈമാറ്റം ആരംഭിച്ചു കഴിഞ്ഞു. ഗമേലിയ സെന്‍ററില്‍ നിന്ന് സെല്‍, വെക്ടര്‍ സാംപിളുകള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു ലഭിച്ചുവെന്നാണ് വിവരം. സെപ്റ്റംബറില്‍ ആദ്യ ബാച്ച് വാക്സിന്‍ നിര്‍മിക്കാനാകുമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രതീക്ഷ.

  കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ കോവിഡ് വാക്സിന്‍ ആണ് സ്പുട്നിക്. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തന്നെ നിര്‍മിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ ആണ് ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിന് തുടക്കത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നത്.

രാജ്യത്ത് ആദ്യം ഉപയോഗിക്കപ്പെട്ട രണ്ട് വാക്സിനുകളേക്കാളും എഫിക്കസി റേറ്റ് കൂടുതലാണ് സ്പുട്നിക് വാക്സിന് എന്നതാണ് പ്രത്യേകത 91.6 ശതമാനമാണ് സ്പുട്നിക് വാക്സിന്‍റെ ഫലപ്രാപ്തി. എഫിക്കസി നിരക്ക് ഏറ്റവും കൂടുതലുള്ള വാക്സിനുകള്‍ ഫൈസറിന്‍റേതും മോഡേണയുടേതുമാണ്. അത് കഴിഞ്ഞാണ് സ്പുട്നിക്ക്.

ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനും ആദ്യം അനുമതി ലഭിച്ചത് ഡോ. റെഡ്ഡീസ് ലബോറട്ടറീസിനായിരുന്നു. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ആണ് ആദ്യമായി വാക്സിന്‍ വികസിപ്പിച്ചത്. രാജ്യത്തെ കടുത്ത വാക്സിന്‍ ക്ഷാമം മുന്‍നിര്‍ത്തിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സ്പുട്നിക് നിര്‍മിക്കുന്നത്.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

നൊവവാക്സിന്‍റെ കോവിഡ് വാക്സിനായ കൊവോവാക്സ് ഈ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നൊവവാക്സ് മാനുഫാക്ച്ചറിംഗ് എഗ്രിമെന്‍റില്‍ എത്തിയത്. ചഢതഇീഢ2373 എന്ന വാക്സിന്‍ മോഡറേറ്റ്, സിവിയര്‍ ഗണത്തില്‍ പെടുന്ന കോവിഡിനെതിരെ 100 ശതമാനം സുരക്ഷിതത്വം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ കൊവോവാക്സ് സെപ്റ്റംബറില്‍ തന്നെ പുറത്തിറക്കുമെന്ന് അദാര്‍ പൂനവാല ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവിഷീല്‍ഡ് നിര്‍മിക്കുന്നതും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. കുട്ടികള്‍ക്കുള്ള കൊവോവാക്സ് ട്രയലുകള്‍ അടുത്ത മാസം തൊട്ട് ആരംഭിക്കുമെന്നും പൂനവാല പറഞ്ഞു.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

നൊവവാക്സ് വാക്സിന്‍റെ എഫിക്കസി നിരക്ക് 93 ശതമാനമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ് റെഫ്രിജറേറ്ററുകളില്‍ സ്റ്റോര്‍ ചെയ്യാമെന്നതാണ് നൊവവാക്സിന്‍റെ പ്രത്യേകത.

അതേസമയം സ്പുട്നിക് വാക്സിന്‍റെ ഉല്‍പ്പാദന ഹബ്ബായി ഇന്ത്യ മാറുമെന്ന് ആര്‍ഡിഐഎഫ് വ്യക്തമാക്കി. വാക്സിന്‍ നിര്‍മാണം സിറം നടത്തുമെങ്കിലും സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ വിതരണ ചുമതല ഡോ. റെഡ്ഡീസിനായിരിക്കും. ഇവര്‍ക്ക് മാത്രമാണ് അതിനുള്ള അവകാശം റഷ്യന്‍ സ്ഥാപനം നല്‍കിയിരിക്കുന്നത്.

Maintained By : Studio3