ഭൂമുഖത്ത് ഒരു ബില്യണ്‍ ഐഫോണുകള്‍ സജീവം
സജീവ ഇന്‍സ്റ്റാള്‍ഡ് ഡിവൈസുകളുടെ കാര്യത്തില്‍ കമ്പനി പുതിയ ഉയരം കീഴടക്കിയതായി ആപ്പിള്‍ സിഇഒ ടിം കുക്ക്
കാലിഫോര്‍ണിയ: ആഗോളതലത്തില്‍ ഇപ്പോള്‍ ഒരു ബില്യണ്‍ ഇന്‍സ്റ്റാള്‍ഡ് ഐഫോണുകള്‍ സജീവമാണെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. സജീവ ഇന്‍സ്റ്റാള്‍ഡ് ഡിവൈസുകളുടെ കാര്യത്തില്‍ കമ്പനി പുതിയ ഉയരം കീഴടക്കിയതായി ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. അതിവേഗ വളര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഡിസംബര്‍ പാദത്തില്‍ 65.6 ബില്യണ്‍ യുഎസ് ഡോളറെന്ന റെക്കോര്‍ഡ് വരുമാനം ഐഫോണുകള്‍ കൊണ്ടുവന്നു. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനമാണ് വരുമാന വളര്‍ച്ച. കൊവിഡ് കാലത്തും ഐഫോണ്‍ 12 സീരീസ് ഡിവൈസുകള്‍ക്ക് വലിയ ആവശ്യകത നിലനിന്നതാണ് കമ്പനിയെ സഹായിച്ചത്.
കൊവിഡ് കാലത്തും പുതിയ ഐഫോണ്‍ 12 മോഡലിന് മുമ്പില്ലാത്തവിധമാണ് ഉപഭോക്തൃ പ്രതികരണം. ലോകോത്തര കാമറകള്‍, 5ജി എന്നിവയാണ് ഐഫോണ്‍ 12 മോഡലിന് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണമെന്ന് ടിം കുക്ക് അവകാശപ്പെട്ടു.
അമേരിക്കയിലെ ഉപയോക്താക്കള്‍ക്കിടയില്‍ ഈയിടെ ‘451 റിസര്‍ച്ച്’ നടത്തിയ സര്‍വ്വേയില്‍ ഐഫോണ്‍ 12 സീരീസ് സംബന്ധിച്ച ഉപഭോക്തൃ സംതൃപ്തി 98 ശതമാനമാണ്.