September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഫോണ്‍ 12 സീരീസ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍

ഈ സാമ്പത്തിക പാദത്തില്‍ത്തന്നെ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് നിക്കേ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു

ന്യൂഡെല്‍ഹി: ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ 12 സീരീസ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക പാദത്തില്‍ത്തന്നെ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് നിക്കേ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയില്‍നിന്നു മാറി ഇന്ത്യയിലും വിയറ്റ്‌നാമിലുമായി ഐഫോണുകള്‍, ഐപാഡുകള്‍, മാക്ബുക്കുകള്‍, മറ്റ് ഡിവൈസുകള്‍ എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ആപ്പിള്‍.

ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഐഫോണ്‍ 12 സീരീസ് ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ഐഫോണ്‍ എസ്ഇ, 7, 6 എസ് കൂടാതെ ഐഫോണ്‍ 11, എക്‌സ്ആര്‍ എന്നീ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലുകളും നിലവില്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തുവരുന്നു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

മാത്രമല്ല, ഐപാഡ് ഉല്‍പ്പാദനം ചൈനയില്‍നിന്ന് വിയറ്റ്‌നാമിലേക്ക് മാറ്റുമെന്നും നിക്കേ ഏഷ്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ഷം പകുതിയോടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് പദ്ധതി. ഐഫോണുകള്‍, ഐപാഡുകള്‍, മാക്ബുക്കുകള്‍, എയര്‍പോഡുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി ഫാക്റ്ററി പണിയുന്നതിന് പുതിയ സ്ഥലങ്ങള്‍, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തിരയുകയാണ് ആപ്പിള്‍.

ആപ്പിള്‍ കൂടാതെ മറ്റു പല ടെക് കമ്പനികളും ഉല്‍പ്പാദനം ചൈനയുടെ പുറത്തേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും പുതിയ യുഎസ് പ്രസിഡന്റ് അധികാരമേറ്റശേഷവും ഇതില്‍നിന്ന് പിന്നോട്ടുപോകുന്നില്ലെന്നും വിതരണ ശൃംഖലയിലെ ഒരു മാനേജരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

 

Maintained By : Studio3