യുകെയില്‍ ഫേസ്ബുക്ക് ന്യൂസ് തുടങ്ങി
2019 ല്‍ യുഎസില്‍ ആരംഭിച്ച ഫേസ്ബുക്ക് ന്യൂസ് ഉടന്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ എത്തും
ലണ്ടന്‍: യുകെയില്‍ ഫേസ്ബുക്ക് ന്യൂസ് പ്രവര്‍ത്തനമാരംഭിച്ചു. നൂറുകണക്കിന് പ്രമുഖ ദേശീയ, പ്രാദേശിക, ജീവിതശൈലി പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഫേസ്ബുക്ക് ന്യൂസില്‍ ലഭിക്കും.
2019 ല്‍ യുഎസില്‍ ആരംഭിച്ച ഫേസ്ബുക്ക് ന്യൂസ് ഉടന്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ എത്തും.
യുകെയിലെ യൂസര്‍മാര്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ചുള്ള പ്രധാന തലക്കെട്ടുകളും വാര്‍ത്തകളും വായിക്കാം.
ഫേസ്ബുക്ക് ന്യൂസിനായി ചാനല്‍ 4 ന്യൂസ്, ഡെയ്‌ലി മെയില്‍ ഗ്രൂപ്പ്, ഡിസി തോംസണ്‍, ഫിനാന്‍ഷ്യല്‍ ടൈംസ്, സ്‌കൈ ന്യൂസ്, ടെലഗ്രാഫ് മീഡിയ ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ നിരവധി പുതിയ പങ്കാളികളെ പ്രഖ്യാപിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
ദ ഇക്കണോമിസ്റ്റ്, ദ ഗാര്‍ഡിയന്‍, ദ ഇന്‍ഡിപെന്‍ഡന്റ്, എസ്ടിവി, നൂറുകണക്കിന് പ്രാദേശിക വാര്‍ത്താ സൈറ്റുകള്‍ എന്നിവ ഉള്‍പ്പെടെ ഇതിനകം പ്രഖ്യാപിച്ച വാര്‍ത്താ പങ്കാളികള്‍ക്ക് പുറമെയാണ് ഇവ.