Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്തെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക് കോഴിക്കോട്

1 min read

ലിംഗസമത്വം: അന്താരാഷ്ട്ര സമ്മേളനം അടുത്തമാസം

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ജെന്‍ഡര്‍ പാര്‍ക്ക് അടുത്തമാസം കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യ, സാമൂഹിക നീതി, വനിതാ,വകുപ്പു മന്ത്രി കെ കെ ഷൈലജ പറഞ്ഞു. ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കുന്ന ലിംഗസമത്വത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ രണ്ടാം പതിപ്പിനൊപ്പമായിരിക്കും ചടങ്ങു നടക്കുക.

വനിതാ സംരംഭകര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഒരു ആവാസവ്യവസ്ഥ വിഭാവനം ചെയ്യുന്ന അന്താരാഷ്ട്ര വനിതാ വാണിജ്യ ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ഉദ്ഘാടന ദിവസം മുഖ്യമന്ത്രി നടത്തും. സമാപനസമ്മേളനം കേരള ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ഐസിജിഇ -2വിലെ സെഷനുകളുടെ ഹൈലൈറ്റുകളെ അടിസ്ഥാനമാക്കി ഒരു പോളിസി ഡ്രാഫ്റ്റിന്റെ പ്രഖ്യാപനവുമുണ്ടാകും.

  ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട്

ജെന്‍ഡര്‍ മ്യൂസിയം, ജെന്‍ഡര്‍ ലൈബ്രറി, കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തിയേറ്റര്‍ എന്നിവ സംസ്ഥാനത്തെ ലിംഗസമത്വം ലക്ഷ്യമിട്ടുള്ള ‘ജെന്‍ഡര്‍ പാര്‍ക്ക്’ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമാകുമെന്ന് ഷൈലജ മാധ്യമങ്ങളോട് പറഞ്ഞു. ‘ജെന്‍ഡര്‍ പാര്‍ക്ക്’ രാജ്യത്ത് മാത്രമല്ല, ലോകത്തും ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

300 കോടി രൂപയുടെ ‘ജെന്‍ഡര്‍ പാര്‍ക്ക്’ മൂന്ന് ടവറുകള്‍ ഉള്‍ക്കൊള്ളും. അതിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിര്‍വഹിക്കും. ജെന്‍ഡര്‍ പാര്‍ക്കിനായി ഇതിനകം 26 കോടി രൂപയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 172 കോടി രൂപയുടെ ഭരണാനുമതിയും സര്‍ക്കാര്‍ അംഗീകരിച്ചു.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോവിഡ് -19 പ്രോട്ടോക്കോളുകള്‍ക്കിടയില്‍ ഒമ്പത് പ്ലീനറി സെഷനുകളിലും സമാന്തര സെഷനുകളിലുമായി 50 പ്രഭാഷകരും 100 പ്രതിനിധികളും പങ്കെടുക്കും. 30 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍ എന്നിവരെ കൂടാതെ നയനിര്‍മാതാക്കള്‍, അക്കാദമിക്, പ്രൊഫഷണലുകള്‍, ഡൊമെയ്ന്‍ വിദഗ്ധര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും.

നിയമസഭാംഗങ്ങളായ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരെ കൂടാതെ ‘ജെന്‍ഡര്‍ പാര്‍ക്ക്’ സിഇഒ പിടിഎം സുനിഷ് എന്നിവരും മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

‘ലിംഗഭേദം, ഭരണം, ഉള്‍പ്പെടുത്തല്‍’ എന്ന വിഷയത്തില്‍ 2015 ല്‍ തിരുവനന്തപുരത്തിനടുത്തുള്ള കോവളത്താണ് ഐസിജിഇയുടെ ആദ്യ പതിപ്പ് നടന്നത്.

  ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ
Maintained By : Studio3