September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിപിഎസ് ലേക്ക്‌ഷോറില്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

1 min read

കൊച്ചി: വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ വാക്‌സിന്‍ കിറ്റ് ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ളയ്ക്ക് നല്കി എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലലിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സാജന്‍ പി അഗസ്റ്റിന്‍ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.

ആദ്യദിവസമായ ഇന്നലെ നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ആരോഗ്യ വകുപ്പ് അനുശാസിക്കുക്കുന്ന മുന്‍ഗണനാപ്രകാരമാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതെന്ന് എസ് കെ അബ്ദുള്ള പറഞ്ഞു. വിപിഎസ് ലേക്ക്‌ഷോറില്‍ മാത്രം 2700-ഓളം ആരോഗ്യപ്രവര്‍ത്തകരുണ്ട്. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് വാക്‌സിന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനസമയം.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Maintained By : Studio3