November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗർഭകാല ഫിറ്റ്നസ് : പ്രീ-നേറ്റൽ യോഗ ഔട്ട്ലുക്കിൽ കരീന കപൂർ

1 min read

ഫിറ്റ്നസ് എന്നത് ഗർഭകാലത്തും തുടരേണ്ട സംഗതിയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലൂടെ ബോളിവുഡ് താരറാണി കരീന കപൂർ ഖാൻ. തൈമുറിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന കരീന നിറവയറുമായി യോഗ ചെയ്യുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. പ്യൂമയുടെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായ ഈ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ടെങ്കിലും ഗർഭകാല ഫിറ്റ്നെസിന്റെയും പ്രീ-നേറ്റൽ യോഗയുടെയും അവബോധം സ്ത്രീകൾക്കിടയിൽ വളർത്തുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് കരീന പറയുന്നു.

പൊതുവെ ഫിറ്റ്നസിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കരീന ഗർഭകാലത്തും സ്ഥിരമായി വ്യായാമം ചെയ്യുന്നതിൽ അതിശയപ്പെടാനൊന്നുമില്ല. മനസിന്റെയും ശരീരത്തിന്റെയും ക്ഷേമത്തിനായി വ്യായാമം ചെയ്യുന്നത്- ഗർഭകാലത്ത് പ്രത്യേകിച്ചും, അനിവാര്യമായ ഒന്നാണെന്നാണ് കരീനയുടെ പക്ഷം. ശരീരത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിൽ യോഗ തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും യോഗ ചെയ്യുമ്പോൾ തനിക്ക് നല്ല സുഖം തോന്നാറുണ്ടെന്നും കരീന പറയുന്നു.

  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍

ഗർഭകാലത്ത് വ്യയാമം ചെയ്യുന്നത് കൊണ്ട് പല ഗുണങ്ങൾ ഉണ്ടെന്നാണ് കരീന പറയുന്നത്. സ്ട്രെസ് അകറ്റാനും മൂഡ് സ്വിംഗ്സ് കുറയ്ക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും പ്രസവത്തിനായി ശരീരത്തെ ഒരുക്കാനുമെല്ലാം ഗർഭകാലത്തെ വ്യായാമം നമ്മെ സഹായിക്കും. മറ്റ് വ്യായാമങ്ങളേക്കാൾ ഗർഭകാലത്ത് യോഗയാണ് താൻ ചെയ്യാറുള്ളതെന്നും യോഗ ചെയ്യുന്നതിലൂടെ തനിക്ക് വളരെ ഉന്മേഷവും ഊർജവും തോന്നാറുണ്ടെന്നും കരീന കൂട്ടിച്ചേർത്തു. ‘പ്യൂമ പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത് പോലെ താനെപ്പോഴും വളരെ കരുത്തും ശക്തിയുമുള്ള ഒരു വ്യക്തിയാണ്. സ്ത്രീകൾ എല്ലായിപ്പോഴും വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത ഒരു വ്യക്തിത്വം വളർത്തിയെടുക്കണമെന്നും ഫിറ്റും ആരോഗ്യപൂർണവുമായ ഒരു ജീവിതചര്യ പിന്തുടരണമെന്നുമാണ് തന്റെ അഭിപ്രായം. തന്റെ ജീവിതത്തിൽ ഫിറ്റ്നെറ്റ് എന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പല ഫിറ്റ്നെസ് രീതികളും താൻ ആസ്വദിക്കാറുണ്ട്,’ കരീന പറയുന്നു.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

ഫിറ്റ്നെസിനൊപ്പം തന്നെ ഗർഭകാലത്ത് ആക്ടീവ് ആയിരിക്കേണ്ടതും വളരെ ആവശ്യമാണെന്ന് കരീന പറയുന്നു. സ്ത്രീകൾ വളരെ ബിസി ആയിരിക്കേണ്ട സമയമാണത്. ആശങ്കകൾ കുറയ്ക്കാനും കൂടുതൽ ആനന്ദകരമായ ഗർഭകാലം ആസ്വദിക്കാനും അത് സഹായിക്കും. താൻ അത്തരത്തിൽ എപ്പോഴും ആക്ടീവ് ആയിരിക്കുന്ന ഒരാളാണെന്നും അതിനാൽ തന്നെ ഗർഭിണിയെന്ന നിലയിലും അതിൽ മാറ്റമില്ലെന്നും കരീന പറയുന്നു. കൂടുതൽ ആരോഗ്യപൂർണവും സന്തോഷകരവുമായ ഗർഭകാലം ആസ്വദിക്കാൻ അതിലൂടെ തനിക്ക് സാധിക്കുന്നു. അതേസമയം മുൻപരിചയമുണ്ടെങ്കിലും രണ്ടാമത്തെ പ്രസവമെന്നത് തീർത്തും വ്യത്യസ്തമായ ഒരനുഭവമാണെന്നാണ് കരീനയുടെ പക്ഷം. പല രീതിയിലും രണ്ടാമത്തെ ഗർഭകാലം ആദ്യ ഗർഭകാലത്തിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ അമ്മയെന്ന നിലയിൽ  കൂടുതൽ തയ്യാറെടുപ്പും ആത്മവിശ്വാസവും ഉള്ളതിനാൽ ഇത്തവണ താൻ ഏറെ സമാധാനവും ശാന്തിയും അനുഭവിക്കുന്നുണ്ടെന്നും ആശങ്കയൊട്ടും തന്നെ ഇല്ലെന്നും കരീന പറയുന്നു.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്
Maintained By : Studio3