November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാഹനങ്ങളുടെ ഓള്‍ ഇന്ത്യ രജിസ്‌ട്രേഷന്‍ ‘ഭാരത് സീരീസ്’ അവതരിപ്പിച്ചു

1 min read

ന്യൂ ഡല്‍ഹി:  പുതിയ വാഹനങ്ങള്‍ക്കായി റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം ‘ഭാരത് സീരീസ് (BHസീരീസ്) ‘ എന്ന ഒരു പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്ക് അവതരിപ്പിച്ചു. ഈ രജിസ്‌ട്രേഷന്‍ മാര്‍ക്ക് ഉള്ള ഒരു വ്യക്തിഗത വാഹനത്തിന് വാഹനത്തിന്റെ ഉടമ ഒരു സംസ്ഥാനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ഒരു പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്ക് നല്‍കേണ്ട ആവശ്യമില്ല. ‘ഭാരത് സീരീസ് (ബിഎച്ച്-സീരീസ്)’ എന്നതിന് കീഴിലുള്ള ഈ വാഹന രജിസ്‌ട്രേഷന്‍ സൗകര്യം   പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര ഗവണ്‍മെന്റ്/സംസ്ഥാന സര്‍ക്കാരുകള്‍/കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യമേഖലാ കമ്പനികള്‍/ ജീവനക്കാര്‍ എന്നിവര്‍ക്ക് സ്വമേധയാ ലഭ്യമാകും.നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അവരുടെ ഓഫീസുകള്‍ ഉണ്ടായിരിക്കണം .

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

മോട്ടോര്‍ വാഹന നികുതി രണ്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ രണ്ടിന്റെ ഗുണിതമായി ഈടാക്കും.പതിനാലാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, മോട്ടോര്‍ വാഹന നികുതി വര്‍ഷം തോറും ഈടാക്കണം, അത് ആ വാഹനത്തിന് നേരത്തെ ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും.

Maintained By : Studio3