Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൊബൈല്‍ ആപ്പ് പതിപ്പ് 3.0 പുറത്തിറക്കി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി:  മുത്തൂറ്റ് ഫിനാന്‍സ് നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി പുതുക്കിയ ഐമുത്തൂറ്റ് മൊബൈല്‍ ആപ്പ് 3.0 പുറത്തിറക്കി.  എല്ലാ വായ്പാ അപേക്ഷകളും ഒരു ആപ്പിലൂടെ സാധ്യമാക്കുന്ന ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ പണയം, ഭവന വായ്പ, പേഴ്സണല്‍ വായ്പ തുടങ്ങിയവയെല്ലാം എല്ലാ ദിവസവും ഏതു സമയത്തും അപേക്ഷിക്കാനാവും.

മൊബൈല്‍ ആപ്പിന്‍റെ മെച്ചപ്പെടുത്തിയ ഈ പതിപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ എല്ലാ ഡിജിറ്റല്‍ ഇടപാടുകളും നടത്താനാവും. സ്വര്‍ണ പണയം ഉയര്‍ത്തല്‍, പുതുക്കല്‍, രജിസ്ട്രേഷന്‍ നടത്താതെ അതിവേഗ പണമടക്കല്‍, വിവിധ സേവനങ്ങള്‍ക്കുള്ള ബില്ലുകള്‍ അടക്കല്‍, ഇന്‍ഷുറന്‍സ് വാങ്ങല്‍, പലിശ ഇല്ലാതെ ഓണ്‍ലൈനായി വാങ്ങലുകള്‍ നടത്തല്‍ തുടങ്ങിയ സേവനങ്ങളും ഇതിലൂടെ സാധ്യമാകും. ബയോമെട്രിക് അംഗീകാരത്തിലൂടെ അധിക സുരക്ഷ, ബാങ്ക് അക്കൗണ്ടുമായും പാനുമായും എളുപ്പത്തില്‍ ബന്ധിപ്പിക്കാനുള്ള സൗകര്യം, അപ്പോയ്ന്‍റ്മെന്‍റ് ബുക്കു ചെയ്യല്‍, അടുത്തുള്ള മുത്തൂറ്റ് ശാഖ കണ്ടെത്തല്‍, തെരഞ്ഞെടുത്ത ഭാഷയില്‍ വ്യക്തിഗത നോട്ടിഫിക്കേഷന്‍ തുടങ്ങിയവയാണ് മറ്റു മുഖ്യ സവിശേഷതകള്‍.

രാജ്യത്തെ സ്വര്‍ണ പണയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ മുന്‍നിരക്കാര്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായ സേവനങ്ങള്‍ ലഭ്യമാക്കും വിധം സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഐമുത്തൂറ്റ് മൊബൈല്‍ ആപ് 3.0 പുറത്തിറക്കുന്നതിനെ കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.  വിവിധങ്ങളായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കി വൈവിധ്യവല്‍ക്കരിച്ച സാമ്പത്തിക സൂപ്പര്‍ മാര്‍ക്കറ്റായി മാറാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്.  നിര്‍മ്മിത ബുദ്ധിയുടെ ശക്തിയുമായെത്തുന്ന മട്ടു എന്ന ചാറ്റ്ബോട്ട് വഴി ഉപഭോക്താക്കള്‍ക്ക് ഒരു കുടക്കീഴില്‍ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ബയോമെട്രിക് രീതിയിലൂടെ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

78299 50077 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അയച്ച് ആപ്പ് ഡൗണ്‍ലോഡു ചെയ്യാം.  രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന്  7558077666 നമ്പറിലേക്ക് വാട്ട്സാപ് സന്ദേശമയച്ച് സ്വര്‍ണ പണയത്തിന് അപേക്ഷിക്കാവുന്ന വാട്ട്സാപ് ഗോള്‍ഡ് ലോണ്‍ ടോപ് അപ് പദ്ധതിക്ക് മുത്തൂറ്റ് ഫിനാന്‍സ് അടുത്തിടെ തുടക്കം കുറിച്ചിരുന്നു.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്
Maintained By : Studio3