Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതുതലമുറ മിസൈല്‍, പ്രളയിന്റെ പ്രഥമ വിക്ഷേപണം ഡിആര്‍ഡിഒ പൂര്‍ത്തീകരിച്ചു

1 min read

ന്യൂ ഡല്‍ഹി: കരയില്‍ നിന്നും കരയിലെ ലക്ഷ്യങ്ങളിലേക്ക് തന്നെ വിക്ഷേപിക്കാന്‍ ആകുന്ന പുതുതലമുറ മിസൈല്‍, പ്രളയിന്റെ (‘Pralay’) പ്രഥമ വിക്ഷേപണം ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തീകരിച്ചു. തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ പരീക്ഷണം 2021 ഡിസംബര്‍ 22ന് ഒഡീഷ തീരത്തുള്ള ഡോ. എപിജെ അബ്ദുല്‍ കലാം ദ്വീപിലാണ് നടന്നത്.

ദൗത്യത്തിന്റെ എല്ലാ പ്രഖ്യാപിത ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പരീക്ഷണത്തില്‍ സാധിച്ചു. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ക്വാസി ബാലിസ്റ്റിക് പാത പരീക്ഷണത്തില്‍ ഉടനീളം പിന്തുടര്‍ന്ന പുതിയ മിസൈല്‍, ലക്ഷ്യങ്ങള്‍ വലിയ കൃത്യതയോടെ ഭേദിച്ചു. നിയന്ത്രണ-മാര്‍ഗ്ഗനിര്‍ദ്ദേശ-മിഷന്‍ അല്‍ഗോരിതങ്ങള്‍ പരീക്ഷണത്തിലുടനീളം പൂര്‍ണമായും പാലിച്ചു. എല്ലാ ഉപ സംവിധാനങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കിഴക്കന്‍ തീരത്തെ വിവിധ ഭാഗങ്ങളില്‍, കപ്പലുകള്‍ അടക്കമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്ക് സമീപം സ്ഥാപിച്ചിരുന്ന എല്ലാ സെന്‍സറുകളും മിസൈലിന്റെ പാത പിന്‍തുടരുകയും എല്ലാ സംഭവങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

സോളിഡ് പ്രൊപ്പലന്റ് റോക്കറ്റ് മോട്ടോര്‍, മറ്റ് നിരവധി പുതിയ സാങ്കേതികവിദ്യകള്‍ എന്നിവ ഈ  മിസൈലില്‍ ഉണ്ട്. 150 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ മിസൈലിന് സാധിക്കും. സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനങ്ങളില്‍ നിന്നും മിസൈല്‍ തൊടുക്കാവുന്നതാണ്. അത്യാധുനിക നാവിഗേഷന്‍ സംവിധാനങ്ങളും, സംയോജിത വ്യോമ ഇലക്ട്രോണിക് സാങ്കേതികവിദ്യ സംവിധാനങ്ങളും മിസൈലിന്റെ മാര്‍ഗനിര്‍ദേശക സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.

Maintained By : Studio3