2020-21ല്‍ ഐഒബി-ക്ക് 831 കോടി രൂപയുടെ അറ്റാദായം
1 min readചെന്നൈ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) ഫോളോ-ഓണ്‍ ഇക്വിറ്റി അവതരണത്തിലൂടെ അധിക ഫണ്ട് ശേഖരിക്കാനും ബോണ്ട് ഇഷ്യു ചെയ്തുകൊണ്ട് ഒരു കോടി രൂപ സമാഹരിക്കാനും പദ്ധതിയിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 831 കോടി രൂപയുടെ അറ്റാദായത്തോടെ ബാങ്ക് ക്ലോസ് ചെയ്തു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 8,527 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്‍റെ മൊത്തം വരുമാനം 22,525 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 20,766 കോടി രൂപയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാറിന്‍റെ പങ്കാളിത്തത്തോടെയോ അല്ലാതെയോ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ / റൈറ്റ്സ് ഇഷ്യു എന്നിവയിലൂടെ പൊതുജനങ്ങള്‍ക്ക് ഉചിതമായ പ്രീമിയത്തില്‍ 125 കോടി ഇക്വിറ്റി ഷെയറുകള്‍ വിതരണം ചെയ്യുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി തിങ്കളാഴ്ച ഒരു റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് പറഞ്ഞു.
യോഗ്യതയുള്ള ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ബയേര്‍സ്, ജീവനക്കാരായ ഓഹരി ഉടമകള്‍ എന്നിവര്‍ക്കു കൂടിയാകും അവതരണമെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു. മുന്‍ഗണനാടിസ്ഥാനത്തിലുള്ള അവതരണം ഇന്‍ഷുറര്‍മാര്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ക്കും വേണ്ടിയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐഒബി-യുടെ മൊത്തം ബിസിനസ്സ് 3,79,885 കോടി രൂപയാണ്. നിക്ഷേപം 2,40,288 കോടി രൂപ, അഡ്വാന്‍സ് 1,39,597 കോടി രൂപ. മുന്‍ സാമ്പത്തിക വര്‍ഷം 3,57,723 കോടി രൂപയുടെ ബിസിനസാണ് നടന്നിരുന്നത്. 2020-21ല്‍ 6,831 കോടി രൂപ നിഷ്ക്രിയ ആസ്തി (എന്‍പിഎ) എക്കൗണ്ടുകളില്‍ നിന്ന് കണ്ടെടുത്തതായി ബാങ്ക് അറിയിച്ചു.