October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കിരാനകളുടെ ഡിജിറ്റല്‍ പ്രാപ്യത 3 മടങ്ങ് ഉയര്‍ന്നെന്ന് ഫ്ളിപ്കാര്‍ട്ട്

1 min read

ബെംഗളൂരു: ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പിന്‍റെ ഡിജിറ്റല്‍ ബി 2 ബി വിപണന കേന്ദ്രമായ ഫ്ളിപ്കാര്‍ട്ട് ഹോള്‍സെയില്‍ ചെറുകിട പലചരക്ക് കടകളെ ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്യമങ്ങള്‍ പ്രഖ്യാപിച്ചു. ഇ-കൊമേഴ്സ് സ്വീകാര്യത വര്‍ധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആപ്ലിക്കേഷന്‍ അനുഭവം വികസിപ്പിച്ചുകൊണ്ടാണ് ഇത് നടപ്പാക്കുന്നതെന്ന് ഫ്ളിപ്കാര്‍ട്ട് പറയുന്നു.

ഫ്ളിപ്കാര്‍ട്ട് ഹോള്‍സെയിലും ബെസ്റ്റ് പ്രൈസ് ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസും ചേര്‍ന്ന് രാജ്യത്തുടനീളം 15 ദശലക്ഷത്തിലധികം പേര്‍ക്ക് സേവനം നല്‍കുന്നു. അതില്‍ ചെറുകിട പലചരക്ക് കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കഫറ്റീരിയകള്‍, ഓഫീസുകളും സ്ഥാപനങ്ങളും എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ബെസ്റ്റ് പ്രൈസ് ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസില്‍ 2021 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ കിരാനകള്‍ക്കിടയില്‍ ഇ-കൊമേഴ്സ് സ്വീകരിക്കല്‍ 3 മടങ്ങ് വര്‍ധിച്ചു. ഇത് ഇന്ത്യയില്‍ ഇ-കൊമേഴ്സ് ശക്തിപ്രാപിക്കുന്നതിന്‍റെ സൂചനയാണ്.

  ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ഐപിഒ

ബെസ്റ്റ് പ്രൈസില്‍ രസകരമായ ട്രെന്‍ഡുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, അവിടെ ഓരോ മൂന്ന് ഉപഭോക്താക്കളില്‍ ഒരാള്‍ ബെസ്റ്റ് പ്രൈസ് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ഓണ്‍ലൈനായി പണമിടപാട് നടത്തുന്നുവെന്ന് കമ്പനി അറിയിച്ചു. ബെസ്റ്റ് പ്രൈസ് അംഗങ്ങള്‍ക്കിടയില്‍ പകുതിയില്‍ അധികവും ഇപ്പോള്‍ പരസഹായമില്ലാതെ ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നുണ്ട്.

Maintained By : Studio3