രണ്ട് മാസത്തിന് ശേഷം കര്‍ണ്ണാടകയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായി
1 min readടിപിആര്‍ 6.58 ശതമാനത്തില്‍ നിന്നും 4.86 ശതമാനമായി കുറഞ്ഞു
ബെംഗളൂരു: രണ്ട് മാസത്തിന് ശേഷം ആദ്യമായി കര്‍ണ്ണാടകയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെയെത്തി. വ്യാഴാഴ്ച സംസ്ഥാനത്തെ ടിപിആര്‍ 4.86 ശതമാനത്തിലെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം വ്യാഴാഴ്ച 1.92 ശതമാനമാണ് മരണനിരക്കായി രേഖപ്പെടുത്തിയത്. ബെംഗളൂരുവില്‍ നിന്നുള്ള 48 പേര്‍ അടക്കം 159 പേരാണ് വ്യാഴാഴ്ച സംസ്ഥാനത്ത് കോവിഡ്-19 മൂലം മരണപ്പെട്ടത്.
കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതുവരെ കര്‍ണ്ണാടകയില്‍ 32,644 പേരാണ് രോഗം പിടിപെട്ട് മരിച്ചത്. ബെംഗളൂരുവില്‍ മാത്രം 15,263 പേര്‍ മരിച്ചു. ഇതുവരെ കര്‍ണ്ണാടകയില്‍ 27,47,539 പേര്‍ക്ക് രോഗം പിടിപെട്ടു. നിലവില്‍ 2,03,769 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 25,11,105 പേര്‍ രോഗമുക്തരായി.
സംസ്ഥാനത്ത് കോവിഡ് പകര്‍ച്ചവ്യാധി രൂക്ഷമായ ബെംഗളൂരുവില്‍ വ്യാഴാഴ്ച 1,154 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ബെംഗളൂരുവില്‍ 11,92,886 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 91,760 സജീവ കേസുകളും ഉള്‍പ്പെടുന്നു. ഇവിടെ 10,85,862 പേര്‍ രോഗമുക്തരായി. മൊത്തത്തില്‍ 1,64,68,975 പേരാണ് സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ എടുത്തത്.