September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജീവനുള്ള വന്യമൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ മനുഷ്യാരോഗ്യത്തിന് വലിയ വെല്ലുവിളി: ലാന്‍സെറ്റ് 

1 min read

അതേസമയം ഇത്തരം മാര്‍ക്കറ്റുകളുടെ സമ്പൂര്‍ണ നിരോധനം ഭക്ഷ്യ വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നും ഗവേഷകര്‍

ജീവനുള്ള വന്യമൃഗങ്ങളുടെ കച്ചവടം നടക്കുന്ന മാര്‍ക്കറ്റുകള്‍ മനുഷ്യാരോഗ്യത്തിനും ജൈവവൈവിധ്യത്തിനും അതീവ അപകടകരമാണെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. അതേസമയം മൃഗോല്‍പ്പന്നങ്ങളുടെ അനധികൃത കരിഞ്ചന്ത രൂപപ്പെടാന്‍ കാരണമാകുമെന്നതിനാല്‍ ലോകമെമ്പാടും ഇത്തരത്തിലുള്ള മത്സ്യ, മാംസ ചന്തകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യത്തെ ഇവര്‍ എതിര്‍ത്തു.

കോവിഡ്-19 പകര്‍ച്ചവ്യാധിയും ചൈനയിലെ വുഹാനിലുള്ള മത്സ്യ, മാംസ മാര്‍ക്കറ്റും തമ്മിലുള്ള ബന്ധം പുറത്തുവന്നതിന് ശേഷം ലോകത്തിലെ നിരവധി ഭരണകൂടങ്ങള്‍ ഇത്തരം മാര്‍ക്കറ്റുകള്‍ നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. കോവിഡ്-19ന് കാരണമായ നോവല്‍ കൊറോണ വൈറസിന്റെ ഉറവിടം ഇന്നും അജ്ഞാതമാണെങ്കിലും, ലോകം മുഴുവന്‍ മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനമേര്‍പ്പെടുത്തുന്നത് സുപ്രധാന ഭക്ഷ്യ വിതരണ ശൃംഖലകളില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മൃഗോല്‍പ്പന്നങ്ങളുടെ അനധികൃത കരിഞ്ചന്തകള്‍ രൂപപ്പെടാനും രാജ്യങ്ങള്‍ക്കിടയില്‍ വിദ്വേഷമുയരാനും ഏഷ്യ വിരുദ്ധ വികാരം രൂപപ്പെടാനും കാരണമാകുമെന്ന് അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര

ജീവനുള്ള മൃഗങ്ങളുടെ വില്‍പ്പന നടക്കുന്ന ചന്തകള്‍ മനുഷ്യാരോഗ്യത്തിനും ജൈവ വൈവിധ്യത്തിനും അത്യന്തം അപകടമാണെന്നും പുതിയ പല പകര്‍ച്ചവ്യാധികളുമായ് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ജീവനുള്ള വന്യമൃഗങ്ങളുടെ വില്‍പ്പന ലോകത്തിന് വെല്ലുവിളിയാണെന്നും ലാന്‍സെറ്റ് പ്ലാനെറ്ററി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം ഇടങ്ങളില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണകര്‍ത്താക്കള്‍ മത്സ്യ, മാംസ ചന്തകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. ആരോഗ്യപ്രശ്‌നങ്ങളും ജൈവ വൈവിധ്യനാശവും കുറക്കാന്‍ സഹായിക്കുമെങ്കിലും അത്തരം അടച്ചുപൂട്ടലുകള്‍ പ്രാദേശിക ഭക്ഷ്യ വിതരണ ശൃംഖലകള്‍ക്ക് തടസ്സമുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ നിരീക്ഷിച്ചു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നിരവധി രാജ്യങ്ങള്‍ മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ക്ക് താത്കാലിക നിരോധനമേര്‍പ്പെടുത്തി. എന്നാല്‍ അത്തരം നിരോധനങ്ങള്‍ നിലനില്‍ക്കാന്‍ പോകുന്നില്ലെന്നും പതുക്കെ ചിലരെങ്കിലും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്നും പ്രിന്‍സെറ്റിലെ ഊര്‍ജ, പരസ്ഥിതി പോളിസി റിസര്‍ച്ച് വിഭാഗത്തില്‍ നിന്നുള്ള ഡേവിഡ് എസ് വില്‍കോവ് അഭിപ്രായപ്പെട്ടു. തുറസ്സായ ഇടങ്ങളില്‍ മാംസം,കടല്‍ വിഭവങ്ങള്‍ എന്നിവ വില്‍ക്കുന്ന ഭൂരിഭാഗം അനൗദ്യോഗിക മാര്‍ക്കറ്റുകളും മനുഷ്യാരോഗ്യത്തിനും ജൈവ വൈവിധ്യത്തിനും കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം മാര്‍ക്കറ്റുകള്‍ മാത്രമല്ല ആഗോള തലത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമെന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കുള്ള രോഗാണു വ്യാപനത്തിന്റെ ഒരു സാധ്യത മാത്രമാണ് വന്യമൃഗങ്ങളുടെ വ്യാപാര, വിതരണ ശൃംഖലകളെന്നും ഗവേഷകര്‍ അടിവരയിട്ട് പറയുന്നു. കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട മേഖലകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

കോവിഡ്-19 പോലുള്ള പുതിയ പകര്‍ച്ചവ്യാധികള്‍ രൂപപ്പെടുന്നത് തടയുന്നതിനായി ഭക്ഷ്യ മാര്‍ക്കറ്റുകളിലെ ജീവനുള്ള വന്യമൃഗങ്ങളുടെ വ്യാപാരം നിര്‍ത്തിവെക്കണമെന്ന് ഏപ്രിലില്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഭക്ഷണത്തിനോ വളര്‍ത്തുന്നതിനോ വേണ്ടി ജീവനോടെ പിടികൂടുന്ന വന്യമൃഗങ്ങളുടെയും സസ്തനി വിഭാഗത്തില്‍ പെട്ട ജീവികളുടെയും വ്യാപാരം അവസാനിപ്പിക്കണമെന്നും ഭക്ഷ്യമാര്‍ക്കറ്റുകളിലെ ഇവയുടെ വില്‍പ്പന നടക്കുന്ന സ്ഥലങ്ങള്‍ അടിയന്തരമായി അടച്ചുപൂട്ടണമെന്നും ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര മൃഗാരോഗ്യ സംഘടനയും യുഎന്‍ഇപിയും പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. മാര്‍ക്കറ്റുകളിലെ ജീവനുള്ള വന്യമൃഗങ്ങളുടെ വില്‍പ്പനയും മനുഷ്യരില്‍ പുതിയതായി കണ്ടെത്തുന്ന വൈറസുകളും തമ്മില്‍ ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Maintained By : Studio3