October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമ്പത് വര്‍ഷം പഴക്കമുള്ള മരങ്ങള്‍ക്ക് പൈതൃക വൃക്ഷ പദവി നല്‍കാനൊരുങ്ങി മഹാരാഷ്ട്ര

മരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മഹാരാഷ്ട്ര വൃക്ഷ അതോറിട്ടിക്ക് രൂപം നല്‍കും

മുംബൈ: പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഹരിത ആശയവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അമ്പത് വര്‍ഷം പഴക്കമുള്ള മരങ്ങള്‍ക്ക് പൈതൃക പദവി നല്‍കാനാണ് തീരുമാനം. പ്രധാനമായും നഗര കേന്ദ്രങ്ങളിലുള്ള മരങ്ങളെയാണ് പൈതൃക വൃക്ഷങ്ങളായി തെരഞ്ഞെടുക്കുകയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം നഗരങ്ങളിലെ മരങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള 1975ലെ നിയമം ഭേദഗതി ചെയ്യാനും പൈതൃക വൃക്ഷങ്ങള്‍ എന്ന ആശയം കൂടി കൂട്ടിച്ചേര്‍ക്കാനുള്ള  ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു.

  അന്താരാഷ്ട്ര ക്ലൈമറ്റ് ആക്ഷന്‍ ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ട് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍

മരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ള മഹാരാഷ്ട്ര വൃക്ഷ അതോറിട്ടി എന്ന സ്ഥാപനത്തിന് രൂപം നല്‍കാനും മഹാ വികാസ് അഗാദി (എംവിഎ) സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നഗര കേന്ദ്രങ്ങളിലെ ഹരിതാഭ കാത്തുസൂക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമായി നിയമ ഭേദഗതി കൊണ്ടുവന്നതായും  എല്ലാ നഗരങ്ങളിലെയും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പൈതൃക വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള കാര്യക്ഷമമായ പദ്ധതികള്‍ അവതരിപ്പിക്കാനും ഈ നിയമ ഭേദഗതി അനുവദിക്കുമെന്നും മഹാരാഷ്ട്രയിലെ ടൂറിസം, പരിസ്ഥിതി വകുപ്പ് മന്ത്രി ആദിത്യ താക്കറെ വ്യക്തമാക്കി.

  എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് പുതിയ ബിസിനസ് പ്രീമിയം കളക്ഷനിൽ 11 ശതമാനം വര്‍ധന

ആഗോള കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും നേരിടുന്നതിനായി നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്ത് സുസ്ഥിര വികസന നടപടികള്‍ക്ക് മുന്‍ഗണന നല്‍കിയ മുഖ്യമന്ത്രിക്ക് ഉപമുഖ്യമന്ത്രിക്കും ആദിത്യ താക്കറെ നന്ദി അറിയിച്ചു. അമ്പത് വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള ഏത് വൃക്ഷത്തെയും പൈതൃക വൃക്ഷമെന്ന ഗണത്തില്‍ ഉള്‍പ്പെടുത്തും. അവ പ്രത്യേക വിഭാഗത്തിലായിരിക്കുമെന്നും നിശ്ചിത ഇടവേളകളില്‍ അവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാല്‍പ്പത് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എംഎംആര്‍സിഎല്‍) ചെറുതും വലുതുമായ 2,1,41 മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം നടന്ന് പതിനെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വൃക്ഷ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയമ ഭേദഗതി നടപ്പിലാക്കിയിരിക്കുന്നത്. 2019 ഒക്‌റ്റോബറിലാണ് എംഎംആര്‍സിഎല്‍ ആരേ കോളനിയിലെ ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റിയത്. ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും മുന്‍കൈ എടുത്താണ് പഴക്കം ചെന്ന മരങ്ങളുടെയും നഗര പരിസ്ഥിതിയുടെയും സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമ ഭേദഗതികള്‍ നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

  യെസ് ബാങ്കിന്‍റെ അറ്റാദായം 145 ശതമാനം ഉയര്‍ന്ന് 553 കോടി രൂപയായി

മരങ്ങളുടെ പ്രായം കണക്കാക്കുന്നതിനായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പും വന വകുപ്പും ചേര്‍ന്ന് ഉടന്‍ ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കും.

Maintained By : Studio3