അനുപ് പുരോഹിത് വിപ്രോയുടെ സിഐഒ
ബെംഗളൂരു: അനുപ് പുരോഹിത്തിനെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിച്ചതായി പ്രമുഖ ഐടി കമ്പനി വിപ്രോ അറിയിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ്, ബിസിനസ് സൊല്യൂഷന്‍സ് & സര്‍വീസ് ഡെലിവറി, പോര്‍ട്ട്ഫോളിയോ, പ്രോഗ്രാം മാനേജ്മെന്‍റ്, റിസ്ക് & കണ്‍ട്രോള്‍സ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയിലെ ഇന്നൊവേഷനെ കേന്ദ്രീകരിച്ച് ബാങ്കിംഗ്, ധനകാര്യ സേവനങ്ങളില്‍ 25 വര്‍ഷത്തിലേറെ അനുഭവ പരിചയം പുരോഹിതിനുണ്ടെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യെസ് ബാങ്കിന്‍റെ സിഐഒ എന്ന പദവിയാണ് അദ്ദേഹം ഒടുവില്‍ വഹിച്ചത്. അവിടെ അദ്ദേഹം ബിസിനസ് ടെക്നോളജി ട്രാന്‍സ്ഫോര്‍മേഷനും ഡിജിറ്റല്‍ ഇന്നൊവേഷന്‍ സ്ട്രാറ്റജിക്കും നേതൃത്വം നല്‍കി. അതിനുമുമ്പ്, ആര്‍ബിഎല്‍, ബാര്‍ക്ലെയ്സ്, ജെപിഎംസി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലെ നേതൃത്വപദവികളില്‍ ഉണ്ടായിരുന്നു.
ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ പുരോഹിത് വിപ്രോയില്‍ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ സഞ്ജീവ് സിങ്ങിന് റിപ്പോര്‍ട്ട് നല്‍കും. ‘സംരംഭങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലേക്ക് ആക്രമണാത്മകമായി നീങ്ങുമ്പോള്‍, ഈ മാറ്റത്തെ നയിക്കുന്നതില്‍ സിഐഒയുടെ പങ്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതും സങ്കീര്‍ണ്ണവുമായി മാറിയിട്ടുണ്ട്. അനുപിന്‍റെ അനുഭവം ടീമിന് വളരെയധികം മൂല്യം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ വിപ്രോ ലിമിറ്റഡിന്‍റെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ സഞ്ജീവ് സിംഗ് പറഞ്ഞു.