Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാറ്റ്, ഗ്ലോസി ഫിനിഷ് ഓപ്ഷനുകളോടെ വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി

6 ജിബി, 128 ജിബി വേരിയന്റിന് 22,999 രൂപയും 8 ജിബി, 128 ജിബി വേരിയന്റിന് 24,999 രൂപയും 12 ജിബി, 256 ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില  

വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് നോര്‍ഡ് സീരീസിലെ ഏറ്റവും പുതിയ മോഡലാണ് സിഇ 5ജി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വിപണിയിലെത്തിച്ച വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ട്‌ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ ചില പ്രധാന വ്യത്യാസങ്ങളോടെയാണ് പുതിയ ഡിവൈസ് വരുന്നത്. തിന്‍ ഡിസൈന്‍ ലഭിച്ചതാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി. 2018 ഒക്‌റ്റോബറില്‍ വണ്‍പ്ലസ് 6ടി പുറത്തിറക്കിയശേഷം ഇത്രയധികം മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോഴാണ് വണ്‍പ്ലസ് അവതരിപ്പിക്കുന്നത്. പിറകില്‍ മാറ്റ്, ഗ്ലോസി ഫിനിഷ് ഓപ്ഷനുകള്‍ സവിശേഷതയാണ്.

മൂന്ന് വേരിയന്റുകളില്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി ലഭിക്കും. 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 22,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 27,999 രൂപയുമാണ് വില. ബ്ലൂ വോയ്ഡ് (മാറ്റ്), ചാര്‍ക്കോള്‍ ഇങ്ക് (ഗ്ലോസി), സില്‍വര്‍ റേ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. ജൂണ്‍ 16 മുതല്‍ ആമസോണിലും വണ്‍പ്ലസ്.ഇന്‍ വെബ്‌സൈറ്റിലും ലഭിക്കും. ജൂണ്‍ 11 ന് പ്രീ ബുക്കിംഗ് ആരംഭിച്ചു. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഓക്‌സിജന്‍ഒഎസ് 11 സോഫ്റ്റ്‌വെയറിലാണ്. 20:9 കാഴ്ച്ചാ അനുപാതം, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് എന്നിവ സഹിതം 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ ഉപയോഗിക്കുന്നു. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 750ജി എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 619 ജിപിയു കൂടെ നല്‍കി.

ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം ലഭിച്ചു. എഫ്/1.79 ലെന്‍സ്, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ (ഇഐഎസ്) എന്നിവ സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.25 അള്‍ട്രാ വൈഡ് ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. സെല്‍ഫികള്‍ എടുക്കുന്നതിനും വീഡിയോ ചാറ്റുകള്‍ നടത്തുന്നതിനും മുന്നില്‍ എഫ്/2.45 ലെന്‍സ്, ഇഐഎസ് സപ്പോര്‍ട്ട് എന്നിവ സഹിതം 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്471 സെല്‍ഫി കാമറ നല്‍കി.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

മള്‍ട്ടി ഓട്ടോഫോക്കസ് (പിഡിഎഎഫ് പ്ലസ് സിഎഎഫ് ഉപയോഗിച്ച്) ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് പിറകിലെ കാമറ സംവിധാനം. കൂടാതെ, നൈറ്റ്‌സ്‌കേപ്പ്, അള്‍ട്രാഷോട്ട് എച്ച്ഡിആര്‍, പോര്‍ട്രെയ്റ്റ്, പനോരമ, പ്രോ മോഡ്, സ്മാര്‍ട്ട് സീന്‍ റെക്കഗ്നിഷന്‍ എന്നിവ പ്രീലോഡഡ് ഫീച്ചറുകളാണ്. 30എഫ്പിഎസ് സഹിതം 4കെ റെസലൂഷനില്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. ടൈം ലാപ്‌സ് സപ്പോര്‍ട്ട്, എല്‍ഇഡി ഫ്‌ളാഷ് മൊഡ്യൂള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

5ജി, 4ജി എല്‍ടിഇ, വൈഫൈ 802.11 എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ്/എ ജിപിഎസ്, നാവിക്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ലഭിച്ചു. ഡിസ്‌പ്ലേയില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയത്. നോയ്‌സ് കാന്‍സലേഷന്‍ സപ്പോര്‍ട്ട് സഹിതം സൂപ്പര്‍ ലീനിയര്‍ സ്പീക്കര്‍ സവിശേഷതയാണ്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

4,500 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി ഉപയോഗിക്കുന്നത്. വണ്‍പ്ലസിന്റെ ‘വാര്‍പ്പ് ചാര്‍ജ് 30ടി പ്ലസ്’ സാങ്കേതികവിദ്യ ലഭിച്ചതാണ് ഈ ഇന്‍ബില്‍റ്റ് ബാറ്ററി. പൂജ്യത്തില്‍നിന്ന് 70 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് അര മണിക്കൂര്‍ മതി. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 159.2 എംഎം, 73.5 എംഎം, 7.9 എംഎം എന്നിങ്ങനെയാണ്. 170 ഗ്രാമാണ് ഭാരം.

Maintained By : Studio3