എക്‌സ്‌റ്റെന്‍ഡഡ് റാം സവിശേഷതയോടെ വിവോ വൈ73

8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 20,990 രൂപയാണ് വില
ന്യൂഡെല്‍ഹി: വിവോ വൈ73 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെല്‍ഫി കാമറയ്ക്കായി നോച്ച്, വശങ്ങളില്‍ മെലിഞ്ഞ ബെസെലുകള്‍, വണ്ണമുള്ള ചിന്‍ എന്നിവയോടെയാണ് വിവോ വൈ73 വരുന്നത്. മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ് വിവോ വൈ73.
8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്ന ഏക വേരിയന്റില്‍ ലഭിക്കും. 20,990 രൂപയാണ് വില. ഡയമണ്ട് ഫ്‌ളെയര്‍, റോമന്‍ ബ്ലാക്ക് എന്നിവ രണ്ട് കളര്‍ ഓപ്ഷനുകളാണ്. വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, ടാറ്റ ക്ലിക്ക്, ബജാജ് ഇഎംഐ സ്റ്റോര്‍, ഓഫ്‌ലൈന്‍ പാര്‍ട്ണര്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിലും വിവോ ഇന്ത്യ സ്‌റ്റോറിലും മാത്രമാണ് ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന വിവോ വൈ73 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 11.1 സോഫ്റ്റ്‌വെയറിലാണ്. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി95 എസ്ഒസി കരുത്തേകുന്നു.
8 ജിബി റാം കൂടാതെ ഫോണിന്റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിന് അധിക സ്‌റ്റോറേജ് ശേഷി ഉപയോഗപ്പെടുത്തുന്ന 3 ജിബി എക്‌സ്‌റ്റെന്‍ഡഡ് റാം സവിശേഷതയാണ്. മെമ്മറിയില്‍ ഒരേസമയം ഇരുപത് ആപ്പുകള്‍ വരെ ഓപ്പണ്‍ ചെയ്തിരിക്കുന്നതിന് 3 ജിബി എക്‌സ്റ്റേണല്‍ മെമ്മറി ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ എക്‌സ്‌റ്റെന്‍ഡഡ് റാം സാങ്കേതികവിദ്യയെന്ന് വിവോ പറയുന്നു. 128 ജിബിയാണ് ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും.
പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കിയിരിക്കുന്നു. എഫ്/1.79 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. സെല്‍ഫി, വീഡിയോ കോള്‍ ആവശ്യങ്ങള്‍ക്കായി മുന്നില്‍ എഫ്/2.0 അപ്പര്‍ച്ചര്‍ സഹിതം 16 മെഗാപിക്‌സല്‍ ഷൂട്ടര്‍ നല്‍കി.
4ജി, ഡുവല്‍ ബാന്‍ഡ് വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഇ കോംപസ്, ജൈറോസ്‌കോപ്പ് എന്നീ സെന്‍സറുകളും ലഭിച്ചു. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സവിശേഷതയാണ്.
4,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. വിവോ വൈ73 സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 161.24 എംഎം, 74.37 എംഎം, 7.38 എംഎം എന്നിങ്ങനെയാണ്. 170 ഗ്രാമാണ് ഭാരം.