Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നവസംരംഭകര്‍ക്ക് നിധി-ഇഐആര്‍ ഫെലോഷിപ്പ് പ്രോഗ്രാമില്‍ അപേക്ഷിക്കാം

1 min read

തിരുവനന്തപുരം: നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഡെവലപ്പിംഗ് ആന്‍ഡ് ഹാര്‍നെസിംഗ് ഇന്നൊവേഷന്‍സ് എന്‍റര്‍പ്രണര്‍-ഇന്‍-റെസിഡന്‍സ് (നിധി-ഇഐആര്‍) ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന പ്രോഗ്രാമിലേക്ക് സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന എസ്സി, എസ്ടി വിഭാഗത്തിലുളള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം.

ബിരുദദാരികള്‍ക്ക് ഫെല്ലോഷിപ്പ് നല്‍കി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് ബോര്‍ഡ് (എന്‍എസ് ടിഇഡിബി) ആരംഭിച്ച പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഇതിന്‍റെ നടത്തിപ്പിനായി തെരെഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളിലൊന്നാണ് കെഎസ് യുഎം.

മെഡ്ടെക്, ഹാര്‍ഡ് വെയര്‍, റോബോട്ടിക്സ്, ക്ലീന്‍ടെക് വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിലൂടെ നവസംരംഭകര്‍ക്ക് പ്രതിമാസം 30000 രൂപ വരെ ഒരു വര്‍ഷം സ്റ്റൈപന്‍റും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ലാബ് സൗകര്യവും ലഭ്യമാക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രോട്ടോടൈപ്പിംഗ് ലാബുകളിലേക്കുള്ള പ്രവേശനം, മാര്‍ഗനിര്‍ദേശം, നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവയ്ക്കൊപ്പം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കെഎസ് യുഎം ഇന്‍കുബേറ്ററുകളില്‍ ഇന്‍കുബേറ്റ് ചെയ്യാനുള്ള അവസരവും ലഭിക്കും. അവസാന തിയതി ജൂണ്‍ 12. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക ജൂണ്‍ 28 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് startupmission.kerala.gov.in/programs/nidhieir/

Maintained By : Studio3