October 14, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എസ്ബിഐ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ നടത്തിയത് 636 കോടിയുടെ ഇടപാടുകള്‍

1 min read

2020 ഏപ്രില്‍-ഡിസംബര്‍ സാമ്പത്തിക വര്‍ഷം യോനോ വഴി 15,996 കോടി രൂപ വരുന്ന 10 ലക്ഷം വ്യക്തിഗത വായ്പകളാണ് നല്‍കിയിട്ടുള്ളത്

കൊച്ചി: രാജ്യത്ത് ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ട്രോണിക്സ്-വിവരസാങ്കേതിക (ഐടി) മന്ത്രാലയത്തിന്‍റെ ഡിജിറ്റല്‍ പേയ്മെന്‍റ സ്കോര്‍ബോര്‍ഡില്‍ തുടര്‍ച്ചയായി മൂന്നാം മാസവും ഒന്നാം സ്ഥാനത്തെത്തി. വാണീജ്യ ബാങ്കുകളുടെ വിവിധ ഡിജിറ്റല്‍ പാരാമീറ്ററുകളാണ് സ്കോര്‍ബോര്‍ഡില്‍ പ്രതിഫലിക്കുന്നത്. 13.5 കോടി ഉപയോക്താക്കളുടെ അടിത്തറയുള്ള എസ്ബിഐ 64 കോടി രൂപയോളം വരുന്ന യുപിഐ ഇടപാട് രേഖപ്പെടുത്തിയാണ് ഏറ്റവും മികച്ച റെമിറ്റര്‍ ബാങ്കായത്.

  കേരള വിമൻ ഓൻട്രപ്രണേർസ് കോൺക്ലേവ്

എസ്ബിഐ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ 636 കോടിയുടെ ഇടപാടാണ് നടത്തിയത്. ബാങ്കിന്‍റെ മൊത്തം ഇടപാടുകളുടെ 67 ശതമാനം വരും ഇത്. മൊബൈല്‍ ബാങ്കിംഗിന്‍റെ 25 ശതമാനവും വിപണി വിഹിതം എസ്ബിഐയുടെയാണ്. എസ്ബിഐയുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ് സര്‍വീസ് ീിഹശിലയെശ.യെശ ബാങ്കിങ് ക്രെഡിറ്റ്, ലെന്‍ഡിങ് വിഭാഗത്തില്‍ ഓണ്‍ലൈന്‍ ട്രാഫിക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 8.5 കോടി ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നത്.

എസ്ബിഐയുടെ ഫ്ളാഗ്ഷിപ്പ് ഡിജിറ്റല്‍ ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോയും തടസമില്ലാതെ ഡിജിറ്റല്‍ ലെന്‍ഡിംഗിന് സഹായിച്ചിട്ടുണ്ട്. 2020 ഏപ്രില്‍-ഡിസംബര്‍ സാമ്പത്തിക വര്‍ഷം യോനോ വഴി 15,996 കോടി രൂപ വരുന്ന 10 ലക്ഷം വ്യക്തിഗത വായ്പകളാണ് നല്‍കിയിട്ടുള്ളത്. യോനോ കൃഷിയിലൂടെ 12,035 കോടി രൂപ വരുന്ന 7.85 ലക്ഷം അഗ്രി വായ്പകള്‍ മൂന്നാം പാദത്തില്‍. അനുവദിച്ചു.

  എസ്ബിഐ ഹെൽത്ത് ആല്‍ഫ ഇൻഷൂറൻസ്

ഏറ്റവും കൂടുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതും എസ്ബിഐ ആണ്. എസ്ബിഐ ഉപഭോക്താക്കള്‍ 29 കോടിയിലധികം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. കാര്‍ഡ് ചെലവഴിക്കലില്‍ 30 ശതമാനം വിപണി വിഹിതവും ഇടപാടുകളില്‍ 29 ശതമാനം വിഹിതവുമുണ്ട്. പേയ്മെന്‍റ് സ്വീകരിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ബാങ്ക് സ്ഥിരമായ പുരോഗതി നേടിയിട്ടുണ്ട്. ഭിം യുപിഐ ക്യൂആര്‍, ഭാരത് ക്യൂആര്‍, ഭിം ആധാര്‍, പിഒഎസ് തുടങ്ങിയ പേയ്മെന്‍റ് മോഡുകളിലൂടെ 31 ലക്ഷം മെര്‍ച്ചന്‍റ് ടച്ച്പോയിന്‍റുകള്‍ ബാങ്കിനുണ്ട്. ഇതില്‍ 51 ശതമാനം പേയ്മെന്‍റ് സ്വീകരിക്കല്‍ സൗകര്യവും ഗ്രാമീണ, അര്‍ധ നഗര മേഖലകളിലാണ്.

  കൊച്ചി-മുസിരിസ് ബിനാലെ: 20 രാജ്യങ്ങളില്‍ നിന്നായി കലാകാരന്മാരും കൂട്ടായ്മകളും

രാജ്യത്തുടനീളമുള്ള വ്യാപാരികളിലേക്ക് എത്തണമെന്ന സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് അനുസൃതമായാണ് ഇതെന്ന് എസ്ബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

Maintained By : Studio3