നിസാന്‍ മാഗ്നൈറ്റ് വില വര്‍ധിപ്പിച്ചു
1 min readടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് മാത്രമാണ് വില വര്‍ധന ബാധകം
ന്യൂഡെല്‍ഹി: നിസാന്‍ മാഗ്നൈറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വില വര്‍ധിപ്പിച്ചു. മൂന്ന് മാസം മുമ്പ് വിപണിയില്‍ അവതരിപ്പിച്ച എസ്‌യുവിയുടെ വില ഇത് രണ്ടാം തവണയാണ് വര്‍ധിപ്പിച്ചത്. 30,000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് മാത്രമാണ് വില വര്‍ധന ബാധകം. നിസാന്‍ മാഗ്നൈറ്റ് ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 7.29 ലക്ഷം മുതല്‍ 9.75 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. രണ്ട് പവര്‍ട്രെയ്ന്‍ ഓപ്ഷനുകളിലും നാല് വേരിയന്റുകളിലും എട്ട് നിറങ്ങളിലും നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്യുവി ലഭിക്കും. എക്സ്ഇ, എക്സ്എല്‍, എക്സ്വി, എക്സ്വി പ്രീമിയം എന്നിവയാണ് നാല് വേരിയന്റുകള്‍.
പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ & ഫോഗ് ലൈറ്റുകള്‍, ‘എല്‍’ ആകൃതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ & റൂഫ് റെയിലുകള്‍, പഡില്‍ ലാംപുകള്‍ എന്നിവ സവിശേഷതകളാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 8 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ‘നിസാന്‍ കണക്റ്റ്’, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ്, എറൗണ്ട് വ്യൂ മോണിറ്റര്‍, സ്റ്റിയറിംഗില്‍ സ്ഥാപിച്ച കണ്‍ട്രോളുകള്‍, കപ്പ് ഹോള്‍ഡറുകള്‍ സഹിതം പിന്‍നിരയില്‍ ആംറെസ്റ്റ്, മൊബൈല്‍ ഹോള്‍ഡര്‍ എന്നിവ എസ്യുവിയുടെ അകത്തെ വിശേഷങ്ങളാണ്.
1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് (എന്‍എ) പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളുടെയും കൂട്ട്. അതേസമയം ടര്‍ബോ പെട്രോള്‍- സിവിടി കൂട്ടുകെട്ടിലും നിസാന്‍ മാഗ്നൈറ്റ് ലഭ്യമാണ്. നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍ 18.75 കിമീ ഇന്ധനക്ഷമത സമ്മാനിക്കും. മാന്വല്‍ ട്രാന്‍സ്മിഷനില്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 20 കിലോമീറ്ററും സിവിടിയില്‍ 17.7 കിലോമീറ്ററും സഞ്ചരിക്കുമെന്നാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത്.