ഡിസംബര്‍: റീട്ടെയ്ല്‍ പണപ്പെരുപ്പം 4.59 ശതമാനമായി ചുരുങ്ങി
1 min readപച്ചക്കറി, ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഗണ്യമായ കുറവുണ്ടായതിനാൽ ഡിസംബറിൽ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 4.59 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ല്ലറ പണപ്പെരുപ്പം നവംബറിൽ 6.93 ശതമാനമായിരുന്നു. നാണയപ്പെരുപ്പം കുറയുന്നതിൽ പച്ചക്കറി വില മയപ്പെടുത്തുന്നതും കുറഞ്ഞ ബെയ്സ് ഇഫക്റ്റും ഒരു പ്രധാന പങ്ക് വഹിച്ചു.
സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനും ഉയർന്ന പണപ്പെരുപ്പം തടയുന്നതിനുമുള്ള സമ്മര്‍ദങ്ങള്‍ക്ക് ഇടയിൽ നില്‍ക്കുന്ന റിസർവ് ബാങ്കിന് (ആർബിഐ) കുറച്ച് ആശ്വാസം നൽകുന്നതാണ് കണക്കുകള്‍ 2019 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന പണപ്പെരുപ്പമാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്. പണപ്പെരുപ്പം 2-6 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതലുള്ള എട്ടു മാസ കാലയളവില്‍ ഇതിന് മുകളിലായിരുന്നു പണപ്പെരുപ്പം
റിസർവ് ബാങ്ക് ദ്വിമാസ ധനനയ യോഗത്തിൽ പ്രാഥമികമായി ചില്ലറ പണപ്പെരുപ്പത്തിന്റെ ഘടകങ്ങളാണ് പരിഗണിക്കുക. ഈ മാസം ആദ്യം പ്രധാന പലിശനിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ധനനയ യോഗത്തില്‍ ആര്‍ബിഐ തീരുമാനമെടുത്തിരുന്നു. കൊറോണ വൈറസ് മഹാമാരി ബാധിച്ച സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്ക് മാർച്ച്, മെയ് മാസങ്ങളിൽ പലിശനിരക്ക് 115 ബേസിസ് പോയിൻറ് കുറച്ചിരുന്നു, എന്നാൽ അതിനുശേഷം ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്ത് റിപ്പോ നിരക്ക് 4% ആയി നിലനിര്‍ത്തി.