Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നോർക്കയുടെ പ്രവാസി സ്റ്റാർട്ടപ്പ് പദ്ധതി 4,179 സ്റ്റാർട്ടപ്പുകൾക്ക് സഹായമേകി

1 min read

തിരുവനന്തപുരം കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ സംഘടനയായ നോർക്കയുടെ കീഴിലുള്ള പ്രവാസി സ്റ്റാർട്ടപ്പ് പദ്ധതി കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി കേരളത്തിലെ 4,179 പ്രവാസി സംരംഭകർക്ക് സഹായമെത്തിച്ചു. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികളുടെ സ്റ്റാർട്ടപ്പ് പ്രോജക്ടുകൾക്കായി 220.37 കോടി രൂപയാണ് കഴിഞ്ഞ വർഷങ്ങളിലായി സർക്കാർ അനുവദിച്ചത്.

2019-20 സാമ്പത്തിക വർഷത്തിൽ 1,043 പ്രവാസി സംരംഭകർക്കായി സംസ്ഥാന സർക്കാർ 53.40 കോടി രൂപ അനുവദിച്ചു. വിദേശത്ത് നിന്നും തിരിച്ചെത്തി സംരംഭകരായി പുതിയ ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സഹായമൊരുക്കുകയാണ് നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പ്രവാസി സ്റ്റാർട്ടപ്പ് പദ്ധതിയുടെ ലക്ഷ്യം. പ്രവാസികളുടെ തൊഴിലഭിരുചി അനുസരിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിലേക്ക് സംഭാവന ചെയ്യാൻ സാധിക്കുന്ന പ്രവാസികളെ പുനരധിവസിക്കുന്നതിനുള്ള പദ്ധതിയാണിത്. കേരള ബാങ്ക്, കാനറ ബാങ്ക്, ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയാണ് പ്രധാനമായും പ്രവാസികൾക്ക് വായ്പകൾ ലഭ്യമാക്കുന്നത്.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

15 ശതമാനം സബ്സിഡിയോടെ 30 ലക്ഷം വരെയുള്ള വായ്പകളാണ് ഈ പദ്ധതിയിലൂടെ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കുന്നത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവർക്കാണ് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുക. കൃത്യസമയത്ത് പലിശ അടയ്ക്കുന്നവർക്ക് പലിശയിൽ 3 ശതമാനം റിബേറ്റും അനുവദിക്കുന്നുണ്ട്. നടപടിക്രമങ്ങൾ എളുപ്പത്തിലാക്കി വായ്പകൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിനായി നോർക്ക ഫീൽഡ് ക്യാമ്പുകൾ നടത്തുന്നുണ്ട്. ഒരൊറ്റ ദിവസം കൊണ്ട് വായ്പ ലഭ്യമാക്കുകയാണ് നോർക്കയുടെ ലക്ഷ്യം.

Maintained By : Studio3