എംഐ 10ടി സ്മാര്‍ട്ട്‌ഫോണിന് വില കുറച്ചു
വിലയില്‍ 3000 രൂപയുടെ കുറവാണ് വരുത്തിയത്. നേരത്തെ രണ്ട് തവണ വില കുറച്ചിരുന്നു
ഷവോമി എംഐ 10ടി സ്മാര്‍ട്ട്‌ഫോണിന്റെ വില ഇന്ത്യയില്‍ നിശ്ചിത കാലാവധി നിശ്ചയിക്കാതെയാണ് കുറച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ രണ്ട് സ്റ്റോറേജ് വേരിയന്റുകളുടെയും വില കുറച്ചു. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് നേരത്തെ 35,999 രൂപയായിരുന്നു വില. ഇപ്പോള്‍ 32,999 രൂപയ്ക്ക് സ്വന്തമാക്കാം. ടോപ് വേരിയന്റിന് നേരത്തെ 37,999 രൂപയായിരുന്നു വില. ഇപ്പോള്‍ 34,999 രൂപയാണ് വില.
രണ്ട് നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന എംഐ 10ടി സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. എംഐയുഐ 12 ഇതിനുമുകളിലായി പ്രവര്‍ത്തിക്കും. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്സല്‍) ഡിസ്പ്ലേയാണ് നല്‍കിയത്. 8 ജിബി വരെ റാം ലഭിച്ച ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്റ്റാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 എസ്ഒസിയാണ്.
ട്രിപ്പിള്‍ റിയര്‍ കാമറ സംവിധാനം ലഭിച്ചു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്നിലെ ഹോള്‍ പഞ്ച് കട്ട്ഔട്ടില്‍ 20 മെഗാപിക്‌സല്‍ കാമറയും നല്‍കി. 128 ജിബി സ്റ്റോറേജാണ് എംഐ 10ടി സ്മാര്‍ട്ട്‌ഫോണില്‍ ഷവോമി നല്‍കിയത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്/ എ ജിപിഎസ്, എന്‍എഫ്സി, ഇന്‍ഫ്രാറെഡ് (ഐആര്‍), യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയും നല്‍കി. ഡിവൈസിന്റെ വലത് വശത്താണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിട്ടുള്ളത്. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ലഭിച്ച സ്മാര്‍ട്ട്‌ഫോണ്‍ 5,000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു.