Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വി മൂവീസ് ആന്‍ഡ് ടിവി എന്‍റര്‍ടൈന്‍മെന്‍റ് ആപ്പ്

1 min read

കൊച്ചി: എല്ലാ വി വരിക്കാര്‍ക്കും വി മൂവീസ് ആന്‍ഡ് ടിവി ഒരുമിച്ചു ലഭ്യമാക്കുന്ന എന്‍റര്‍ടൈന്‍മെന്‍റ് ആപ്പ് വി അവതരിപ്പിച്ചു. ഒരൊറ്റ സബ്സ്ക്രിപ്ഷനില്‍ 13-ല്‍ ഏറെ ഒടിടികളും 400-ല്‍ പരം ടിവി ചാനലുകളുമടക്കമുള്ള സൗകര്യങ്ങള്‍ വി ഉപഭോക്താക്കള്‍ക്കു ലഭിക്കും. പ്രീ പെയ്ഡില്‍ 199 രൂപയ്ക്കും പോസ്റ്റ്പെയ്ഡില്‍ 202 രൂപയ്ക്കുമാണ് ഇതു ലഭിക്കുക. ടിവി, മൊബൈല്‍, വെബ് എന്നിവയിലൂടെ ഇതെല്ലാം കാണാനും വി ഉപഭോക്താക്കള്‍ക്കു സാധിക്കും. ദേശീയ തലത്തിലുള്ളവയ്ക്കു പുറമെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള മനോരമ മാക്സ്, നമ്മഫ്ളിക്സ് തുടങ്ങിയവയും ഇതിലൂടെ ലഭിക്കും. ഏറ്റവും മികച്ച ഒടിടികളും ടിവി ഉള്ളടക്കങ്ങളും ഒരൊറ്റ ആപ്പും ഒരൊറ്റ സബ്സ്ക്രിപ്ഷനും വഴി അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും
Maintained By : Studio3