January 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഐഎം സമ്പല്‍പൂര്‍ ഡല്‍ഹി കാമ്പസില്‍ പ്രൊഫഷണലുകള്‍ക്കായി എംബിഎ

കൊച്ചി: ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായി ഐഐഎം സമ്പല്‍പൂര്‍ ഡല്‍ഹി കാമ്പസില്‍ നടത്തുന്ന എംബിഎ കോഴ്സിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. വാരാന്ത്യങ്ങളില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ ഈ കോഴ്സ് വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഇരട്ട ബിരുദം കരസ്ഥമാക്കാന്‍ കൂടി സാധിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ആഗോള തലത്തില്‍ കൂടുതല്‍ സങ്കീര്‍ണവും മല്‍സരാധിഷ്ഠിതവുമായ പശ്ചാത്തലത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പ്രൊഫഷണലുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് കോഴ്സെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു. ബിരുദ തലത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും മൂന്നു വര്‍ഷത്തെയെങ്കിലും മാനേജുമെന്‍റ്, പ്രൊഫഷണല്‍ അനുഭവസമ്പത്ത് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

  "അണ്‍ബൗണ്ട്", തനിഷ്‌ക് നാച്ചുറൽ ഡയമണ്ട് ശേഖരം വിപണിയിൽ
Maintained By : Studio3