September 24, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിള ഇൻഷുറൻസ് പദ്ധതി : ഡിസംബർ 31 വരെ അപേക്ഷിക്കാം

1 min read

കോട്ടയം: വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ ഡിസംബർ 31 വരെ നൽകാം. കർഷകർക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കൾ വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ നൽകണം. ഓരോവിളയുടെയും പ്രീമിയം തുകയും ഇൻഷുറൻസ് തുകയും വ്യത്യസ്തമാണ്. പദ്ധതിയിൽ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ, എള്ള്, മരച്ചീനി, തേയില, കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ (ഉഴുന്ന്, പയർ,ചെറുപയർ,ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്ക് പരിരക്ഷ ലഭിക്കും.

  ആദ്യ മിക്സഡ് റിയാലിറ്റി മൾട്ടിപ്ലെയർ ലേണിംഗ് ലാബ് സ്ഥാപിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

വെള്ളപൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ്, ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടുത്തം, മേഘവിസ്‌ഫോടനം എന്നിവ കൊണ്ടുണ്ടാകുന്ന വിളനഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ പരിശോധന റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം (Toll Free No : 1800-425-7064). കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്. ഇതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചനാ കാലാവസ്ഥനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥാ നിലയങ്ങളിലെ തോത് അനുസരിച്ചു അധിവർഷം രോഗാതുരമായ കാലാവസ്ഥ, മഴക്കുറവ് എന്നിവയ്ക്ക് കൃഷി പൂർണമായും നശിക്കാതെ വിളവിലുണ്ടാകുന്ന കുറവിനും നഷ്ടപരിഹാരം ലഭിക്കുമെന്നതും കർഷകർക്ക് സഹായകമാകും.

  യുപിഐയിലെ 0.4% എംഡിആർ: വ്യാപാരികളും ഉപഭോക്താക്കളും അറിയേണ്ട യഥാർത്ഥ വസ്തുതകൾ
Maintained By : Studio3