October 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020ല്‍ യുഎസ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായത് 3.5 % ഇടിവ്

1 min read

നാലാം പാദത്തില്‍ ജിഡിപി 4 ശതമാനം വാര്‍ഷിക നിരക്കില്‍ വര്‍ധിച്ചു

വാഷിംഗ്ടണ്‍: രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവിന് യുഎസ് സമ്പദ്വ്യവസ്ഥ 2020ല്‍ സാക്ഷ്യം വഹിച്ചു. കോവിഡ് 19 മൂലം റെസ്റ്റോറന്റുകള്‍, എയര്‍ലൈന്‍സ് പോലുള്ള സേവന ബിസിനസുകളിലുണ്ടായ സാമ്പത്തിക നഷ്ടവും ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ തൊഴില്‍ നഷ്ടവുമാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. കൊറോണ വൈറസ് അണുബാധയും 3 ട്രില്യണ്‍ ഡോളര്‍ ദുരിതാശ്വാസ പണത്തിന്റെ ചെലവിടലും സൃഷ്ടിച്ച ആഘാതത്തിനിടയിലും നാലാം പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ വീണ്ടെടുപ്പ് പ്രകടമാകുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സമ്പദ്വ്യവസ്ഥ 2020ല്‍ 3.5 ശതമാനം ചുരുങ്ങി,1946ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്. 2019 ല്‍ 2.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. 2007-09-ലെ മഹാമാന്ദ്യത്തിനു ശേഷം  ജിഡിപിയുടെ ആദ്യ വാര്‍ഷിക ഇടിവാണ് ഇത്.  കഴിഞ്ഞ ഫെബ്രുവരി മുതലാണ് യുഎസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീണത്.

  നവീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെ കേരള ടൂറിസം വളരണമെന്ന് വിദഗ്ധര്‍

നാലാം പാദത്തില്‍ ജിഡിപി 4 ശതമാനം വാര്‍ഷിക നിരക്കില്‍ വര്‍ധിച്ചു. വൈറസ് വ്യാപനം വീണ്ടും ആശങ്കയുണര്‍ത്തിയതും പുതിയ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാത്തതും ഉപഭോക്തൃ ചെലവുകള്‍ വെട്ടിക്കുറച്ചു. ഉല്‍പ്പാദന, ഭവന വിപണികളില്‍ ഉണ്ടായ കരുത്തുറ്റ വളര്‍ച്ചയുടെ പ്രഭാവം ഇത് ഭാഗികമായി ഇല്ലാതാക്കി.

ഫെഡറല്‍ റിസര്‍വ് ബുധനാഴ്ചത്തെ അവലോകനത്തിലും പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിര്‍ത്തി. ബോണ്ട് വാങ്ങലുകളിലൂടെ സമ്പദ്വ്യവസ്ഥയിലേക്ക് പണം എത്തിക്കുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേറ്റതിന് പിന്നാലെ 1.9 ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു വീണ്ടെടുക്കല്‍ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.

  ലോണ്‍ലി പ്ലാനറ്റ് പട്ടികയില്‍ ഇടംനേടി കേരളത്തിന്‍റെ തനത് ഭക്ഷണവിഭവങ്ങള്‍

വൈറസ് ഇതുവരെ നിയന്ത്രണത്തിലാകാത്തതിനാല്‍ 2021 ആദ്യ പാദത്തില്‍ വളര്‍ച്ച ഇനിയും മന്ദഗതിയിലാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത. അടുത്ത പാദത്തോടെ ഉത്തേജക നടപടിയുടെയും കൂടുതല്‍ അമേരിക്കക്കാരിലേക്ക് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നതിന്റെയും ഫലമായി വീണ്ടെടുപ്പ് പ്രകടമാകും. വീണ്ടെടുക്കലിനെ നയിക്കുന്നത് ഭവന മാര്‍ക്കറ്റും മാനുഫാക്ചറിംഗുമാണ് വീടുകളിലെ ജോലിക്കും പഠനത്തിനും അനുയോജ്യമായ ഭവനങ്ങളും ഡിവൈസുകളും ഉപഭോക്താക്കള്‍ വാങ്ങുന്നതാണ് ഇതിന് കാരണം. ജിഡിപിയിലെ മാനുഫാക്ചറിംഗ് വിഹിതം 2019 അവസാനത്തിലെ 11.6 ശതമാനത്തില്‍ നിന്ന് 2020 അവസാനത്തില്‍ 11.9 ശതമാനമായി ഉയര്‍ന്നു.

  ലോണ്‍ലി പ്ലാനറ്റ് പട്ടികയില്‍ ഇടംനേടി കേരളത്തിന്‍റെ തനത് ഭക്ഷണവിഭവങ്ങള്‍

കഴിഞ്ഞയാഴ്ച ചിക്കാഗോ സര്‍വകലാശാലയിലെയും നോട്രെഡാം സര്‍വകലാശാലയിലെയും പ്രൊഫസര്‍മാര്‍ നടത്തിയ സര്‍വേയില്‍ യുഎസിലെ ദാരിദ്ര്യം 2.4 ശതമാനം വര്‍ധിച്ച് 2020 രണ്ടാം പകുതിയില്‍ 11.8 ശതമാനമായി. തൊഴില്‍ വിപണിയുടെ തകര്‍ച്ചയാണ് ഇതിന് പ്രധാന കാരണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നഷ്ടപ്പെട്ട 22.2 ദശലക്ഷം തൊഴിലുകളില്‍ 12.4 ദശലക്ഷം മാത്രമാണ് ഇതുവരെ വീണ്ടെടുക്കപ്പെട്ടത്.

Maintained By : Studio3