കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാച്ച് ബ്രാന്‍ഡ് ആയ ടൈറ്റൻ തങ്ങളുടെ സ്റ്റെല്ലര്‍ 2.0 വാച്ച് ശേഖരം പുറത്തിറക്കി. കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത സ്റ്റെല്ലർ 2.0 വാച്ച് നിർമ്മാണ വൈദഗ്‌ദ്ധ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നവയാണ്. സങ്കീർണ്ണമായ ഡിസൈനുകളിലൂടെയും നൂതന വസ്തുക്കളിലൂടെയും ആകാശ അത്ഭുതങ്ങളുടെ സൗന്ദര്യം പകർത്തുന്നവയാണ് ഈ വാച്ചുകള്‍. കുലീനമായ 13 വാച്ചുകളാണ് സ്റ്റെല്ലര്‍ 2.0 വാച്ച് ശേഖരത്തിലുള്ളത്. ഓപ്പണ്‍ ഹാര്‍ട്ട്, മള്‍ട്ടി ഫങ്ഷന്‍, സണ്‍-മൂണ്‍, മൂണ്‍ ഫെയ്‌സ് തുടങ്ങിയ ടൈറ്റന്‍റേതു മാത്രമായ ഓട്ടോമാറ്റിക് മൂവ്മെന്‍റുകളാണ് ഈ വാച്ചുകള്‍ക്ക് സമാനതകളില്ലാത്ത കൃത്യത നൽകുന്നതും സങ്കീർണമായ പ്രവർത്തനങ്ങള്‍ക്ക് ശക്തി പകരുന്നതും. കംബാബാ ജാസ്പെര്‍, അവഞ്ചൂറിൻ, ടൈഗര്‍ ഐ, പുരാതന മ്യൂണിയോണലസ്റ്റ ഉൽക്കാശില തുടങ്ങിയ അപൂര്‍വ്വ ഭൗമ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ വാച്ചുകളുടെ നിർമാണം. പ്രവർത്തനത്തിന്‍റെ കാര്യത്തിൽ, മൂൺ-ഫേസ് ഇൻഡിക്കേറ്ററുകൾ, സൺ-മൂൺ ഡിസ്പ്ലേകൾ തുടങ്ങിയ സങ്കീർണ്ണമായ സവിശേഷതകളും ഈ ശേഖരത്തിലുണ്ട്. മൂന്നു സവിശേഷമായ സീരീസുകളിലാണ് സ്റ്റെല്ലര്‍ 2.0 അവതരിപ്പിക്കുന്നത്. ഭൂമിയിൽ നിന്ന് കാണുന്ന ആകാശത്തിന്‍റെ വികിരണ പാറ്റേണുകളാൽ പ്രചോദിതമായ സീലം ആണ് ഇതില്‍ ആദ്യത്തേത്. മാറിക്കൊണ്ടിരിക്കുന്ന ആകാശ ക്യാൻവാസിന്‍റെ ചലനാത്മക സൗന്ദര്യത്തെ എടുത്തുകാണിക്കുന്നവയാണ് ഇവ. ചന്ദ്രന്‍റേയും ഗ്രഹങ്ങളുടേയും പ്രതലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൂണ എത്തുന്നത്. നക്ഷത്ര പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന അവഞ്ചൂറിൻ, ഗാലക്‌സി രൂപീകരണങ്ങളെ ഓഡമിപ്പിക്കുന്ന കബാംബ ജാസ്‌പർ എന്നിവ പോലെയുള്ള വസ്തുക്കളിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡയലുകളാണ് ഇവയ്ക്ക്. 1,20,000 വർഷം പഴക്കമുള്ള യഥാർത്ഥ മ്യൂണിയോണലസ്റ്റ ഉൽക്കാശില ഉപയോഗിച്ചാണ് സ്റ്റെല്ലര്‍ 2.0 ശേഖരത്തിലെ ഏറ്റവും മികച്ച വാച്ചുകളായ അസ്‌ട്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റെല്ലര്‍ 2.0 വാച്ച് ശേഖരത്തിന്‍റെ വില 10,195 രൂപ മുതലാണ് ആരംഭിക്കുന്നത്. ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in. -ലും ഇതു ലഭ്യമാണ്.
മൂന്ന് ലിമിറ്റഡ് എഡിഷന്‍ വാച്ചുകളും ടൈറ്റൻ സ്റ്റെല്ലര്‍ 2.0 പുറത്തിറക്കുന്നുണ്ട്. 120,000 വര്‍ഷം പഴക്കമുള്ള ഒറിജിനല്‍ മ്യൂണിയോണലസ്റ്റയില്‍ നിന്നു നിര്‍മിച്ച ഡയലുകളുള്ള ടൈറ്റണ്‍ ആസ്ട്ര മെറ്റോറൈറ്റ് ഓട്ടോമാറ്റിക് വാച്ചാണ് ആദ്യത്തേത്. ടൈറ്റന്‍റെ ഇന്‍ ഹൗസ് ഓട്ടോമാറ്റിക് മൂവ്മെന്‍റ് ഉള്ള ഓപ്പണ്‍ ഹാര്‍ട്ട് വിന്‍ഡോ ആണിതിനുള്ളത്. സഫൈര്‍ ക്രിസ്റ്റല്‍, പ്ലേറ്റഡ് ക്രൗണ്‍, പ്രീമിയം ക്രോകോ ലെതര്‍ സ്ട്രാപ് എന്നിവയെല്ലാം ഇതിലുണ്ടാകും. 300 വാച്ചുകള്‍ മാത്രമാണ് ഈ വേരിയന്‍റിലുണ്ടാകുക. 1,29,995 രൂപയാണ് വില. നൈസര്‍ഗിക റെയര്‍ എര്‍ത്ത്, ടൈഗര്‍ ഐ സ്റ്റോണ്‍ തുടങ്ങിയവയില്‍ നിന്നു കടഞ്ഞെടുത്ത വിവിധ തലങ്ങളിലായുള്ള ഡയലുമായി എത്തുന്നവയാണ് ടൈറ്റണ്‍ സെലും ടൈഗര്‍ ഐ ഓട്ടോമാറ്റിക്. 500 വാച്ചുകള്‍ മാത്രമായി ലഭ്യമാക്കുന്ന ഇതിന്‍റെ വില 64,999 രൂപയാണ്. ഇനാമല്‍ ക്രൗണ്‍, സഫയര്‍ ഗ്ലാസ്, മെച്ചപ്പെടുത്തിയ ആഡംബര ക്രോകോ ലെതര്‍ സ്ട്രാപുകള്‍ തുടങ്ങിയ മികവുകള്‍ ഈ വാച്ചുകള്‍ക്കുണ്ട്. ടൈറ്റൻ സീലം മള്‍ട്ടിഫങ്ഷന്‍ ഓട്ടോമാറ്റിക് വാച്ചാണ് മൂന്നാമത്തേത്. ഗ്രേഡ് അഞ്ച് ടൈറ്റാനിയത്തില്‍ കടഞ്ഞെടുത്ത ഇത് ഇന്‍ ഹൗസ് ഓട്ടോമാറ്റിക് മള്‍ട്ടിഫങ്ഷന്‍ മൂവ്മെന്‍റ് അവതരിപ്പിക്കുന്നവയാണ്. ഈ വേരിയന്‍റ് 500 വാച്ചുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 84,995 രൂപയാണ് ഇതിന്‍റെ വില. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഏറ്റവും മികച്ചതും പ്രീമിയവുമായ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും പുതുമകള്‍ ലഭ്യമാക്കുന്നതിനുമായി ടൈറ്റൻ മികച്ച ശ്രമങ്ങളാണ് നടത്തുന്നതെന്ന് ടൈറ്റൻ കമ്പനി മാനേജിങ് ഡയറക്‌ടര്‍ സി കെ വെങ്കട്ടരാമന്‍ പറഞ്ഞു. വാച്ചുകളുടെ രംഗത്ത് ഏറ്റവും മികവ് അവതരിപ്പിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയും ടൈറ്റന്‍റെ പുതുമകള്‍ തേടിയുള്ള മുന്നേറ്റവുമാണ് സ്റ്റെല്ലര്‍ 2.0 ശേഖരം വിളിച്ചോതുന്നത്. റെയര്‍ എര്‍ത്ത് ഘടകങ്ങള്‍ ഉപയോഗിച്ചും ഇന്ത്യന്‍ വാച്ച് നിര്‍മാണ രംഗത്ത് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും ആദ്യത്തെ മള്‍ട്ടി ഫങ്ഷന്‍ കാലിബര്‍ അടക്കമുള്ള ഇന്‍ഹൗസ് മൂവ്മെന്‍റ്സ് ഉള്‍പ്പെടുത്തിയും അതുല്യമായ വാച്ചുകളാണ് ഈ ശേഖരത്തില്‍ അവതരിപ്പിക്കുന്നത്. പ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, വാച്ചുകളുടെ സ്റ്റൈലിലും പുതുമയിലും കൂടി ശ്രദ്ധ ചെലുത്തുന്ന പ്രീമിയം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ആഴത്തില്‍ മനസിലാക്കുന്നതു കൂടിയാണ് ഈ വാച്ചുകള്‍. ഇന്ത്യന്‍ വാച്ച് നിര്‍മാണത്തെ ആഗോള തലത്തിലെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതു കൂടിയാണ് ഈ ശേഖരമെന്നും അദ്ദേഹം പറഞ്ഞു.