ജനുവരിയില്‍ മൊത്തവില പണപ്പെരുപ്പം 2.03 ശതമാനത്തിലേക്ക് ഉയര്‍ന്നു
1 min readഭക്ഷ്യോല്‍പ്പന്നങ്ങളില്‍ പ്രകടമായത് പണച്ചുരുക്കം
ന്യൂഡെല്‍ഹി: മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 2.03 ശതമാനമായി ഉയര്‍ന്നു. ഡബ്ല്യുപിഐ പണപ്പെരുപ്പം ഡിസംബറില്‍ 1.22 ശതമാനം ആയിരുമ്മു. 2020 ജനുവരിയില്‍ 3.52 ശതമാനവുമായിരുന്നു മൊത്തവില പണപ്പെരുപ്പം. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞു.
ജനുവരിയിലെ ഭക്ഷ്യപണപ്പെരുപ്പം(-)2.8 ശതമാനമായിരുന്നു. ഡിസംബറിലിത് (-) 1.11 ശതമാനമായിരുന്നു. പച്ചക്കറികളിലെയും ഉരുളക്കിഴങ്ങിലെയും പണപ്പെരുപ്പം ജനുവരിയില്‍ യഥാക്രമം (-) 20.82 ശതമാനവും 22.04 ശതമാനവുമാണ്. ഇന്ധന, ഊര്‍ജ്ജ വിഭാഗത്തില്‍ ഇത് (-) 4.78 ശതമാനമായിരുന്നു. ഭക്ഷ്യേതര ലേഖനങ്ങളില്‍ പണപ്പെരുപ്പം അവലോകന മാസത്തില്‍ 4.16 ശതമാനമായി ഉയര്‍ന്നു.
ഡബ്ല്യുപിഐയുടെ മൊത്തം വെയിറ്റേജിന്‍റെ 22.62 ശതമാനം വരുന്ന പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പം ഡിസംബറില്‍ (-) 1.61 ശതമാനത്തില്‍ നിന്ന് കൂടുതല്‍ ഇടിഞ്ഞ് ജനുവരിയില്‍ (-) 2.24 ശതമാനമായി കുറഞ്ഞു. 2020 ജനുവരിയില്‍ ഇത് 10.01 ശതമാനം ഉയര്‍ച്ചയാണ് പ്രകടമാക്കിയിരുന്നത്.
റിസര്‍വ് ബാങ്ക് ഫെബ്രുവരി 5ന് പ്രഖ്യാപിച്ച ധനനയത്തില്‍ പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകയും ദീര്‍ഘകാല പണപ്പെരുപ്പ കാഴ്ചപ്പാട് അനുകൂലമായി മാറിയെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ നാലാം ധനനയ യോഗത്തിലാണ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ജനുവരിയില്‍ 4.06 ശതമാനമായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.