Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021ല്‍ ഇന്ത്യയിലെ 5ജി സ്മാര്‍ട്ട്ഫോണ്‍ വിഹിതം 7% മാത്രം

1 min read

2022 അവസാനത്തോടെ ആഗോളതലത്തില്‍ വില്‍ക്കുന്ന ഓരോ രണ്ട് സ്മാര്‍ട്ട്ഫോണുകളിലും ഒന്ന് 5 ജി ആയിരിക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ 5 ജി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ വിഹിതം ജനുവരി-മാര്‍ച്ച് കാലയളവില്‍ 7 ശതമാനത്തിലെത്തിയെന്ന് റിയല്‍മിയും കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ചും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 അവസാനത്തോടെ ഇത് 21 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. “വാണിജ്യ ശൃംഖലയിലേക്ക് 5ജി എത്തിയിട്ടാത്ത സാഹചര്യത്തിലും, 5 ജി യോടുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിനിവേശം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്,” റിപ്പോര്‍ട്ട് പറയുന്നു.

2022ല്‍ ഇന്ത്യ 5 ജി വിപണിയിലെത്തിക്കുകയും ഇന്തോനേഷ്യ വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യുന്നതോടെ എന്‍ട്രി-ടു-മിഡ് വിഭാഗങ്ങള്‍ 5ജി ഡിവൈസുകളുടെ വില്‍പ്പനയെ നയിക്കും. .1.6 ബില്ല്യണ്‍ ജനസംഖ്യയുള്ള ഈ ഏഷ്യന്‍ വിപണികള്‍ 5 ജി വില്‍പ്പന വളര്‍ച്ചയെ ദീര്‍ഘകാലത്തേക്ക് നയിക്കും. ഇതില്‍ ഇന്ത്യ പ്രധാന പങ്കുവഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  കെഎസ് യുഎമ്മിന്‍റെ ഡിജിറ്റല്‍ ഫാബ് മെഷീന്‍ വര്‍ക്ക് ഷോപ്പ് ജൂലൈ 13 ന്

റിപ്പോര്‍ട്ടിലെ നിഗമനം അനുസരിച്ച്, 2022 അവസാനത്തോടെ ആഗോളതലത്തില്‍ വില്‍ക്കുന്ന ഓരോ രണ്ട് സ്മാര്‍ട്ട്ഫോണുകളിലും ഒന്ന് 5 ജി ആയിരിക്കും. ശരാശരി വില്‍പ്പന വില (എഎസ്പി) ഭാവിയില്‍ ഇരട്ട അക്ക ശതമാനം കുറയുന്നത് തുടരാനാണ് സാധ്യത. “കഴിഞ്ഞ രണ്ട് പാദങ്ങളില്‍, വില്‍പ്പന നടന്ന അഞ്ചില്‍ ഒന്ന് 5 ജി സ്മാര്‍ട്ട്ഫോണ്‍ 200 ഡോളര്‍ മുതല്‍ 299 ഡോളര്‍ വരെ വിലയിലുള്ളതാണ്. മൂന്നിലൊന്ന് 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് 399 ഡോളറോ അതില്‍ കുറവോ ആണ്. വളര്‍ന്നുവരുന്ന വിപണികളില്‍ 5ജി സജീവമാകുന്നതോടെ 100- 199 ഡോളര്‍ നിലവാരത്തില്‍ കൂടുതല്‍ി 5ജ്ഫോണുകള്‍ എത്തും, ‘ റിപ്പോര്‍ട്ടില്‍ പറയുന്നു.

  മഹീന്ദ്ര യുവോടെക് പ്ലസ് 585 ഡിഐ വി1 ട്രാക്ടർ

വികസിത വിപണികളായ കൊറിയ, ചൈന, വടക്കേ അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ 5 ജി ഫോണ്‍ വില്‍പ്പന ഇതിനകം 50 ശതമാനം മറികടന്നു. 2021 ആദ്യപാദത്തില്‍ ആഗോളതലത്തില്‍ വിറ്റഴിക്കപ്പെട്ട 5ജി ഡിവൈസുകളില്‍ 86 ശതമാനം വിഹിതവും ഈ വിപണികളിലായാണ്. മൊത്തം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇവയുടെ മൊത്തം വിഹിതം 53 ശതമാനം ആയിരിക്കുമ്പോഴാണിത്.

“സെല്ലുലാര്‍ സാങ്കേതികവിദ്യയുടെ ഓരോ തലമുറയും വ്യത്യസ്തങ്ങളായ കമ്പനികളാല്‍ നയിക്കപ്പെടുന്നു. 3 ജിയില്‍ ഇത് നോക്കിയ ആയിരുന്നു, സാംസങ് 4 ജിയില്‍ ഏറ്റെടുത്തു. ഞങ്ങള്‍ മുന്നോട്ട് നോക്കുമ്പോള്‍, കളിക്കാരുടെ പട്ടിക കൂടുതല്‍ വൈവിധ്യപൂര്‍ണ്ണമായി വളരുകയാണ്. 5 ജി യുഗത്തില്‍ അതിവേഗം വളരുന്ന ബ്രാന്‍ഡുകളിലൊന്നാണ് റിയല്‍മി, ‘കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ചിന്‍റെ വിപി & റിസര്‍ച്ച് ഡയറക്ടര്‍ പീറ്റര്‍ റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.

  മഹീന്ദ്ര യുവോടെക് പ്ലസ് 585 ഡിഐ വി1 ട്രാക്ടർ

ഇന്ത്യയില്‍ 5ജി പരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ചൈനീസ് എക്യുപ്മെന്‍റ് നിര്‍മാതാക്കളെ ഒഴിവാക്കിയാണ് ഇന്ത്യ 5ജി പരീക്ഷണങ്ങളിലേക്ക് നീങ്ങുന്നത്.

Maintained By : Studio3