ചെറുകിട സംരംഭകര്‍ക്ക് പൂര്‍ണപിന്തുണയേകി മോദി സര്‍ക്കാര്‍
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ പിഎംഇജിപി പദ്ധതി വഴി വിതരണം ചെയ്തത് 1621 കോടി രൂപ
ഏറ്റവുമധികം സബ്സിഡി നല്‍കിയത് ബാങ്ക് ഓഫ് ബറോഡ
………………………………
ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിന്‍റെ സംരംഭകത്വ സൗഹൃദ പദ്ധതിയായ പിഎംഇജിപി വഴി ഈ വര്‍ഷം 2021 ജനുവരി 31 വരെ വിതരണം ചെയ്തത് 1300 കോടി രൂപ. ഏകദേശം 41,053 സംരംഭങ്ങള്‍ക്ക് ഇത് സഹായകമാകും. ഈ പദ്ധതികളിലൂടെ 328424 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍റെ കണക്ക് പ്രകാരം 2021 ഫെബ്രുവരി 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1621 കോടി രൂപയാണ് മാര്‍ജിന്‍ മണി ഇനത്തില്‍ ക്ലെയിം ചെയ്യപ്പെട്ടിരിക്കുന്നത്. 53580 സൂക്ഷ്മ സംരംഭങ്ങള്‍ക്കായാണിത്.
ഏറ്റവും കൂടുതല്‍ സബ്സിഡി തുക വിതരണം ചെയ്തത് ബാങ്ക് ഓഫ് ബറോഡയാണ്. 3402 പദ്ധതികള്‍ക്കായി 143 കോടി രൂപയാണ് ബാങ്ക് ഓഫ് ബറോഡ വിതരണം ചെയ്തത്. രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്, വിതരണം ചെയ്തത് 129 കോടി രൂപ. 4695 പദ്ധതികള്‍ക്കായാണിത്. കാനറ ബാങ്ക് ആകട്ടെ 119 കോടി രൂപയും എസ്ബിഐ 105.9 കോടി രൂപയും വിതരണം ചെയ്തു.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിയായ പിഎംഇജിപി വഴി 25 ലക്ഷം രൂപ വരെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായമായി ലഭിക്കും. ഉല്‍പ്പാദന മേഖലയിലെ സംരംഭങ്ങള്‍ക്കാണ് ഈ തുക. സേവനം മേഖലയിലെ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയാണ് ലഭിക്കുക.