Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിറ്റ്കോയിന് പകരം ആര്‍ബിഐയുടെ കറന്‍സി ഉടനെത്തും

1 min read

ആവശ്യത്തിന് പണലഭ്യത കേന്ദ്ര ബാങ്ക് ഉറപ്പാക്കുമെന്ന് ശക്തികാന്ത ദാസ്

ബിറ്റ്കോയിനുള്ള ആര്‍ബിഐയുടെ മറുപടി തയാറായിക്കൊണ്ടിരിക്കയാണ്

ബ്ലോക്ചെയിന്‍ ടെക്നോളജിയുടെ സാധ്യതകള്‍ അപാരമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തമായിട്ടില്ല ഇന്ത്യന്‍ വിപണി. സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുന്നുമുണ്ട്. പലവിധ പാക്കേജുകള്‍ ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇതില്‍ കാര്യമായി പങ്കുവഹിച്ചു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്ന പ്രക്രിയയ്ക്ക് ബ്രേക്ക് ഇടില്ലെന്ന് ബുധനാഴ്ച്ച വ്യക്തമാക്കിയിരിക്കുകയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്നും അതിനായി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ടൂളുകള്‍ ആര്‍ബിഐക്കുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം

വളര്‍ച്ച പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായോ അല്ലാതെയോ പൊടുന്നനെ ലിക്വിഡിറ്റി ഉറപ്പാക്കുന്ന പരിപാടികളില്‍ നിന്നും കേന്ദ്ര ബാങ്ക് പിډാറില്ല. ബാഹ്യമായതും അല്ലാത്തതുമായ നിരവധി ‘ആയുധങ്ങള്‍’ അതിനായി ആര്‍ബിഐയുടെ പക്കലുണ്ട്. ആവശ്യത്തിന് പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐക്ക് സാധിക്കും-ശക്തികാന്ത ദാസ് പറഞ്ഞു.

കോവിഡ് സാഹചര്യം വളരെ മികച്ച രീതിയിലാണ് രാജ്യം മാനേജ് ചെയ്തതെന്നും വിപണി ആര്‍ബിഐയില്‍ നിന്നും അതിന്‍റെ സൂചനകള്‍ ഗ്രഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിലെ നയത്തില്‍ അത് വളരെ പ്രകടമായിരുന്നു.

2020-21ലെ അവസാന ധനനയയോഗത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം ഒന്നും വരുത്തേണ്ടെന്ന് ആര്‍ബിഐയുടെ ധനനയസമിതി തീരുമാനിച്ചിരുന്നു. നിലവിലെ റിപ്പോ നിരക്ക് നാല് ശതമാനമാണ്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവും. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. ബാങ്കുകള്‍ ആര്‍ബിഐക്ക് നല്‍കുന്ന പലിശയാണ് റിപ്പോ നിരക്ക്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

വായ്പാ ആവശ്യകത കൂടുമ്പോള്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് കൂടുതല്‍ പണം കൊടുക്കും. അതിനുള്ള പലിശനിരക്കാണ് റിപ്പോ. ഈ നിരക്ക് കൂട്ടിയാല്‍ സമ്പദ് വ്യവസ്ഥയിലേക്ക് ആര്‍ബിഐ കൂടുതല്‍ പണമൊഴുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അര്‍ത്ഥം. അതുപോലെ തന്നെ റിപ്പോ നിരക്ക് കുറച്ച് നിര്‍ത്തുന്നത് പണലഭ്യത ഉറപ്പാക്കാനുമാണ്.

വാക്കുകളിലൂടെയും വാക്കുകള്‍ക്കപ്പുറമുള്ള അടയാളങ്ങളിലൂടെയുമായിരിക്കും കേന്ദ്ര ബാങ്ക് സൂചനകള്‍ നല്‍കുക. നിലവില്‍ പണലഭ്യതയുടെ തോത് സംബന്ധിച്ച് ഞങ്ങള്‍ സംതൃപ്തരാണ്. ആവശ്യകത വന്നാല്‍ അതനുസരിച്ചുള്ള നടപടികള്‍ ഇനിയുമുണ്ടാകും-ദാസ് വ്യക്തമാക്കി.

വരും ഡിജിറ്റല്‍ കറന്‍സി

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

ക്രിപ്റ്റോകറന്‍സികളുടെ അടിസ്ഥാനമായ ബ്ലോക്ചെയിന്‍ ടെക്നോളജിക്ക് വലിയ നേട്ടങ്ങളുണ്ടെന്നും എന്നാല്‍ ക്രിപ്റ്റോകറന്‍സികളെ സംബന്ധിച്ചിടത്തോള്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം.

ഏറ്റവും ജനകീയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് പകരം ആര്‍ബിഐ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഉടന്‍ പുറത്തിറക്കുമെന്നും ഇതിനായുള്ള തയാറെടുപ്പുകള്‍ നടത്തിവരികയാണെന്നും ദാസ് വ്യക്തമാക്കി. അതേസമയം എന്നായിരിക്കും പുതിയ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുകയെന്ന് അദ്ദേഹം പറഞ്ഞില്ല.

Maintained By : Studio3