Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രത്തിന് ശിലയിട്ടു

1 min read

കെപിപി നമ്പ്യാര്‍ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ വികസന കേന്ദ്രവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: കണ്ണൂരിലെ കെല്‍ട്രോണ്‍ കോംപണന്‍റ് കോംപ്ലക്സില്‍ സ്ഥാപിക്കുന്ന, ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രത്തിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇതിനൊപ്പം കെപിപി നമ്പ്യാര്‍ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ വികസന കേന്ദ്രത്തിന്‍റെയും എം പി പി കപ്പാസിറ്റര്‍ നിര്‍മ്മാണ കേന്ദ്രത്തിന്‍റെയും പൂര്‍ത്തിയായ വിവിധ നവീകരണപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

  മണപ്പുറം ഫിനാന്‍സ് പ്രവര്‍ത്തന വരുമാനം 10,041 കോടി രൂപയായി

ഇലക്ട്രോണിക് വ്യവസായ രംഗത്തേക്കാവശ്യമായ സൂപ്പര്‍ കപ്പാസിറ്റര്‍ തദ്ദേശീയമായി നിര്‍മിക്കുക എന്നതാണ് പുതിയ പ്ലാന്‍റിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി 18 കോടി രൂപ ചെലവിലാണ് പ്ലാന്‍റ് ഒരുക്കുന്നത്. വിവിധ ഇലക്ട്രോണിക്സ് നിര്‍മാണ മേഖലകളില്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്ക് ആവശ്യമായി വരുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ വ്യാവസായിക ആവശ്യത്തിനുള്ള സൂപ്പര്‍കപ്പാസിറ്ററുകള്‍ ഇറക്കുമതി ചെയ്യുകയാണ്. പൂര്‍ണ്ണമായും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് കപ്പാസിറ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

കെല്‍ട്രോണിന്‍റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരുന്ന പദ്മഭൂഷണ്‍ ഡോക്ടര്‍ കെ.പി.പി. നമ്പ്യാരുടെ സ്മരണാര്‍ത്ഥം 2 കോടി രൂപ ചെലവിലാണ് ഇലക്ട്രോണിക്സ് ഗവേഷണ വികസന കേന്ദ്രം സജ്ജമാക്കിയത്. 2 കോടി രൂപ മുതല്‍ മുടക്കിയാണ് എം പി പി കപ്പാസിറ്റര്‍ ഉല്‍പ്പാദനകേന്ദ്രം ഒരുക്കിയത്. കെസിസിഎലിന്‍റെ വലിയ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതികളാണ് ഇവയെന്നും വൈവിധ്യവത്കരണത്തിലൂടെ സ്ഥാപനം മുന്നോട്ടു കുതിക്കുകയാണെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

  2025 സാമ്പത്തിക വർഷത്തിൽ 25,045 കോടി രൂപ വിറ്റുവരവ് നേടി കല്യാൺ ജൂവലേഴ്‌സ്

പരിസ്ഥിതി സൗഹൃദ അന്തരീക്ഷം വര്‍ധിപ്പിക്കുന്നതിന് ഇലക്ട്രോണിക് വ്യവസായ രംഗത്ത് ശക്തമായ കാല്‍വെപ്പ് നടത്തുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെ സി സി എല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3